Nirmala Sitharaman on Economic relief package | ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് മൂന്നുലക്ഷം കോടി ഈടില്ലാത്ത വായ്പ

Last Updated:

Nirmala Sitharaman on Economic relief package | വായ്പയ്ക്ക് 4 വർഷത്തെ കാലാവധിയും 12 മാസത്തെ മൊറട്ടോറിയവും ഉണ്ടായിരിക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം കുറയ്ക്കുന്നതിനായി ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
45 ലക്ഷം ചെറുകിട വ്യവസായങ്ങൾക്ക് ഈ നീക്കം ഗുണം ചെയ്യുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. വായ്പയ്ക്ക് 4 വർഷത്തെ കാലാവധിയും 12 മാസത്തെ മൊറട്ടോറിയവും ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു. 100 കോടി വരെ വിറ്റുവരവുള്ള സംരഭകർക്ക് ഈ വായ്പ ലഭിക്കും. സാമ്പത്തിക ഞെരുക്കം നേരിടുന്ന ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് 20,000 കോടി രൂപ വായ്പ നൽകുമെന്നും ഇത് രണ്ടു ലക്ഷം സംരഭകർക്ക് ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു. ഒക്ടോബർ 31 വരെ ഈ വായ്പയ്ക്കായി അപേക്ഷിക്കാം.
advertisement
ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായി ഫണ്ടുകളുടെ ഒരു ഫണ്ട് സൃഷ്ടിക്കുകയാണെന്നും ഇത് വളർച്ചാ സാധ്യതകളുള്ള വ്യവസായങ്ങളിൽ 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിർവ്വചനത്തിൽ മാറ്റം വരുത്തിയതായും നിർമല സീതാരാമൻ അറിയിച്ചു. ഇനിമുതൽ ഒരു കോടി രൂപ വരെ നിക്ഷേപമുള്ളവയെ സൂക്ഷ്മ വ്യവസായങ്ങളുടെയും പത്തുകോടി വരെ നിക്ഷേപമുള്ളവയെ ഇടത്തരം വ്യവസായങ്ങളുടെയും 20 കോടി നിക്ഷേപമുള്ളവരെ ഇടത്തരം വ്യവസായങ്ങളുടെയും ഗണത്തിൽപ്പെടുത്തും.
200 കോടി രൂപ വരെ സർക്കാർ സംഭരണത്തിനായി ആഗോള ടെൻഡറുകൾ നിരോധിക്കുമെന്ന് അവർ പറഞ്ഞു. ഇത് സർക്കാർ ടെൻഡറുകളിൽ മത്സരിക്കാനും വിതരണം ചെയ്യാനും എംഎസ്എംഇകളെ സഹായിക്കുമെന്നും അവർ പറഞ്ഞു.
advertisement
advertisement
ഏഴ് മേഖലകളിലായി പതിനഞ്ച് നടപടികളാണ് ധനമന്ത്രി പാക്കേജിൽ പ്രഖ്യാപിച്ചത്
-പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 20000 കോടി
-ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാൻ 10000 കോടി.
-പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ അടയ്ക്കും.
-നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.
-സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല
-ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് 45000 കോടി രൂപ വായ്പയായി നൽകും
advertisement
-ഊർജ വിതരണകമ്പനികൾക്ക് 90000 കോടി രൂപയുടെ സഹായം
-കടപത്രങ്ങൾ വഴി പണം സമാഹരിക്കാൻ പദ്ധതി. ആദ്യത്തെ 20 ശതമാനം കടപത്രങ്ങൾ കേന്ദ്രസർക്കാർ വാങ്ങും
-മേക്ക് ഇൻ പദ്ധതിക്ക് കൂടുതൽ മുൻതൂക്കം.
-ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നവംബർ 30 വരെ നീട്ടി.
-ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് നാളെ മുതൽ 2021 മാർച്ച് 31 വരെ ബാധകം
-ആദായനികുതി സമർപ്പിക്കുന്നതിൽ 25 ശതമാനം ഇളവ് അനുവദിച്ചതോടെ സാധാരണക്കാർക്ക് 50000 കോടി രൂപയുടെ ആശ്വാസം ലഭിക്കും.
advertisement
-സർക്കാർ ഏജൻസികളുടെ കരാറുകാർക്ക് -നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആറുമാസം കൂടി അധികം സമയം. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമെങ്കിൽ വായ്പ നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Nirmala Sitharaman on Economic relief package | ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് മൂന്നുലക്ഷം കോടി ഈടില്ലാത്ത വായ്പ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement