BREAKING സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി

Last Updated:

Liquor price hike | ബിയറി​നും വൈനിനും നികുതിയിനത്തിൽ 10 ശതമാനം വർധന വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ​ മദ്യ വില കുട്ടാനുള്ള തീരുമാനത്തിന്​ മന്ത്രിസഭ അംഗീകാരം നൽകി.  വിലകൂടിയ മദ്യത്തി​ന്റെ കെയ്​സിന്​ 10 മുതൽ 35 ശതമാനം വരെ വിലവർധനവുണ്ടാകും​. വിലവർധനവിനായി പ്രത്യേക ഓർഡിനൻസ്​ പുപ്പെടുവിക്കും.
advertisement
സംസ്ഥാനത്തെ മദ്യ വിതരണ ശാലകളിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മദ്യം ഓൺലൈനായി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്​. ബവ്​കോ ഔട്ട്​ലെറ്റ്​, കൺസ്യൂമർഫെഡ്​ എന്നിവയോടൊപ്പം ബാറുകളുടെ കൗണ്ടർ വഴിയും മദ്യം വിൽപന നടത്താൻ കഴിയുമോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്​.
നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യക്കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയ്ക്കുമേല്‍ നികുതി, എക്‌സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്‌സൈസ് ഈടാക്കുന്നത്), ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്.
advertisement
2018-19 ബജറ്റില്‍ സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വില്‍പ്പന നികുതി നിരക്ക് പരിഷ്‌ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്‌ക്കരിച്ചു. 2019-20ലെ ബജറ്റില്‍ ഈ നികുതി 2 ശതമാനം വര്‍ധിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement