ഗിന്നസിലേക്ക് വാശിയോടെ മത്സരിക്കുകയാണ് വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ ഭീമൻ ചക്കകൾ. ആദ്യം 52 കിലോ ഗ്രാമിന്റെ കാപ്പാട്ടുമല ചക്കയായിരുന്നുവെങ്കിൽ ഇന്നത് മാറി താഴെ തലപ്പുഴ കുറിച്യ കോളനി തറവാട്ടിൽ കായ്ച്ച 57.09 കിലോഗ്രാം ചക്കയാണ് ഒന്നാമനാകുന്നത്.
വയനാട് :ലോക്ക് ഡൗൺ കാലത്ത് വിരസതയിലും തവിഞ്ഞാലിൽ ചക്ക വിപ്ലവത്തിന് ഒരു കുറവുമില്ല.ഗിന്നസ് ബുക്കിലേക്ക് കുതിച്ചുയരാൻ ഇവിടുത്തെ കർഷകരുടെ പുരയിടങ്ങളിലെ പ്ലാവുകളും ചക്കകളും മത്സരിക്കുകയാണ്. ഇന്നലെ കാപ്പാട്ടുമല ചക്കയായിരുന്നുവെങ്കിൽ ഇന്നത് മാറി തവിഞ്ഞാലിലെ ആറാം വാർഡിലെ കൈതകൊല്ലി താഴെ തലപ്പുഴ കോളനിയിലെ ചക്കയാണ് 57 കിലോഗ്രാമിലധികം തൂക്കവുമായി മുന്നിൽ നിൽക്കുന്നത്.
ഏകദേശം 10 വർഷം പ്രായമുള്ള പ്ലാവിൽ രണ്ടാം വർഷമാണ് ഇത്തരമൊരു ഭീമൻ ചക്ക ഉണ്ടായത്.കഴിഞ്ഞ ദിവസങ്ങളിൽ പത്ര ദൃശ്യമാധ്യമങ്ങളിൽ വന്ന കാപ്പാട്ടു മലയിലെ ചക്കയുടെ വാർത്ത കണ്ട കുറിച്യ കോളനിയിലെ കാരണവർ ചന്തു മൂപ്പൻ കൃഷി ഓഫീസറെ ഓഫീസർ സുനിലിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. കൃഷി ഓഫീസറും സംഘവും കോളനിയിലെത്തി. തൂക്കം നോക്കി അളവ് ഉറപ്പിച്ചു. 57.09 . കിലോഗ്രാം കാപ്പാട്ടുമലയിൽ കായ്ച്ച ചക്ക 52.360 കിലോഗ്രാമും നീളം 77 സെൻ്റിമീറ്ററും, വണ്ണം 117 സെൻ്റിമീറ്ററും ആയിരുന്നുവെങ്കിൽ താഴെ തലപ്പുഴ കോളനിയിൽ കായ്ച്ച ചക്കയ്ക്ക് 67 സെൻ്റീമീറ്റർ വീതിയും 135 സെൻ്റിമീറ്റർ നീളവുമാണ് ഉള്ളത്.
advertisement
നേരത്തെ കൊളത്താട പയർ എന്ന പയർ ഇനത്തിൽ സംസ്ഥാന ശ്രദ്ധയിൽ ഇടം പിടിച്ചിരുന്നു നാടാണിത്. സംസ്ഥാന ഫലം എന്ന നിലയിൽ ലോകത്ത് തന്നെ എറ്റവും വലിയ ചക്കയുണ്ടായ നാട് എന്ന ബഹുമതിക്കായാണ് തവിഞ്ഞാൽ പഞ്ചായത്തും കർഷകരും കൃഷിഭവൻ ഉദ്യോഗസ്ഥരും കാത്തിരിക്കുന്നത്.