മോദിയാണ് താരം; ട്രംപും പുടിനുമല്ല: കോവിഡ് പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിപ്പിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ലോക്ക് ഡൗൺ പ്രഖ്യാപനവും, വീടിനു മുന്നിൽ വിളക്കു കത്തിക്കലും അതുപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനുള്ള ആഹ്വാനവുമെല്ലാം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്

News18 Malayalam | news18-malayalam
Updated: May 19, 2020, 7:23 AM IST
മോദിയാണ് താരം; ട്രംപും പുടിനുമല്ല: കോവിഡ് പ്രതിസന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിപ്പിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ്
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ ആരോഗ്യ-സാമ്പത്തിക സംവിധാനങ്ങളെ ബാധിച്ച കോവിഡ് എന്ന മഹാമാരിക്കിടെ മോദിയുടെ ജനസമ്മതി മുൻപത്തെക്കാളും ഉയര്‍ന്നുവെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍ എന്നിവരുമായി മോദിയെ താരതമ്യം ചെയ്യുന്ന റിപ്പോർട്ട്, ഈ ലോകനേതാക്കളെ അപേക്ഷിച്ച് കോവിഡ് പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നാണ് പറയുന്നത്. നേരത്തെ തന്നെ വളരെയധികം അംഗീകാരം നേടിയിട്ടുള്ള മോദിയുടെ ജനപ്രീതി വീണ്ടും കൂട്ടാന്‍ ഇത് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കൊറോണ കാലത്ത്‌ ഒരുമയുടെ സന്ദേശവുമായി 'വൺ നേഷൻ'; മലയാളത്തിൽ നിന്ന് ഏക ബാൻഡായി തൈക്കുടം ബ്രിഡ്ജ്‌ [NEWS]
കോവിഡ് പ്രതിസന്ധിക്കിടെ മോദി നടത്തിയ പല ആഹ്വാനങ്ങളും ഇന്ത്യൻ ജനങ്ങൾ തുറന്ന മനസോടെ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപനവും, വീടിനു മുന്നിൽ വിളക്കു കത്തിക്കലും അതുപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനുള്ള ആഹ്വാനവുമെല്ലാം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കോവിഡ് പ്രതിസന്ധി ഇതുപോലെ തന്നെ കൈകാര്യം ചെയ്തു മുന്നോട്ട് പോയാൽ ഇന്ത്യക്കാര്‍ക്കിടയിൽ മോദിയുടെ ജനസമ്മതി ഇനിയും കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുപോലെ തന്നെ കൊറോണ ഭീതിയെ പ്രധാനമന്ത്രി ഒരിക്കലും നിസാരമായി കണ്ടിട്ടില്ല ഇന്ത്യക്ക് അപ്രാപ്തമായ കാര്യങ്ങൾ പ്രാപ്തമാണെന്ന് ഒരിക്കലും പറഞ്ഞിട്ടുമില്ല ഇതും അദ്ദേഹത്തിന്‍റെ ജനസമ്മതി കൂട്ടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
First published: May 19, 2020, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading