മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ അച്ഛൻ ജിക്‌സന്റെ തറവാട്ടിൽ മുത്തച്ഛനൊപ്പമായിരുന്നു ആയുഷ് താമസിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ ആയുഷ് ദുബായിലാണ് പഠിച്ചത്. തുടർന്ന് നാട്ടിലെത്തിയ ആയുഷ് പഠിച്ചിരുന്നത് ഊട്ടിയിലാണ്. ഈ വർഷമാണ് സുൽത്താൻ ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിലേക്ക് വന്നത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് ആയുഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകളിലെ മുറിയിലാണ് ആയുഷ് താമസിക്കുന്നത്. ഏറേ നേരമായി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റെയർകേസിൽ തൂങ്ങിമരിച്ചനിലയിൽ ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്.
advertisement
[PHOTO]പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം
[PHOTO]Covid 19 | സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക്
[NEWS]
സാമ്പത്തികമായി മെച്ചപ്പെട്ട പശ്ചത്തലമുള്ള കുടുംബാന്തരീക്ഷമാണ് ഇവരുടേത്. ആയുഷ് എന്തിനാണ് ആത്മഹത്യചെതെന്ന് വ്യക്തമാക്കുന്ന സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്തു നിന്നും നാട്ടിൽ എത്തിയതിനു ശേഷം സംസ്കാരം നടത്തും.