ആറു മാസത്തിനിടയിൽ മൂന്നുതവണയാണ് ചന്ദ്രൻറെ കട കാട്ടാന തകർത്തത്. ഏഴ് ലക്ഷത്തോളം രൂപ ഇതുവരെ നഷ്ടം സംഭവിച്ചു. ഉണ്ടായിരുന്നു സ്വർണ്ണം വിറ്റും പലിശക്ക് കടം വാങ്ങിയും വീണ്ടും പ്രതീക്ഷയോടെ കട തുറന്നെങ്കിലും അതെല്ലാം തകർത്തെറിയാൻ കാട്ടുകൊമ്പൻ വീണ്ടും എത്തി.
രണ്ടുമാസം മുമ്പ് തകർത്ത കട പുനർനിർമ്മിച്ച് വ്യാപാരം ആരംഭിക്കുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടുകൊമ്പൻ എത്തി ഇടിച്ചു നിരത്തിയത്. മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ആരെയും ഉപദ്രവിക്കാതെ ജിവിക്കുന്ന തന്നോട് മാത്രം കാട്ടാനക്കലിക്കുള്ള കാരണം എന്താണെന്ന് ചന്ദ്രന് ഇന്നും അറിയില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കി ആണ് ആണ് കഴിഞ്ഞ തവണ കടയിൽ പുനർനിർമ്മിച്ച വ്യാപാരം ആരംഭിച്ചത്.
advertisement
TRENDING:'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ
[PHOTO]Gold Rate | 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ
[PHOTO]'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്
[NEWS]
ഇനി എങ്ങനെ വ്യാപാരം പുനരാരംഭിക്കുമെന്ന് അറിയില്ല. നിരവധി തവണ ഫോറസ്റ്റ് ഓഫീസിലും മറ്റ് അധികാരികളുടെ മുമ്പിലും കൈ നീട്ടിയെങ്കിലും ചന്ദ്രനോട് ആർക്കും കനിവു തോന്നിയതുമില്ല. അതുകൊണ്ടുതന്നെ ചന്ദ്രൻ ഇന്ന് ചിന്നക്കനാലിലെ വലിയൊരു കടക്കാരൻ ആയി മാറി.