തൂണേരിയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയാണ് യുവാവ്. കടയുടെ മുന്നിലുള്ള ഷെഡും ഷട്ടറും ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. വിവിധ മാര്‍ക്കറ്റുകളില്‍ നിന്നെത്തിക്കുന്ന മത്സ്യം സുക്ഷിക്കുന്ന സ്ഥലമാണിത്. കെട്ടിട ഉടമ നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു.
യുവാവിനെതിരെ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്ന് പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
TRENDING:ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ [NEWS]'ഇത് പോലൊരു പ്രശ്നത്തിനായി മരിക്കാൻ തയ്യാറാകുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഘടനയും പ്രസക്തമല്ലേ?ദേവികയുടെ മരണത്തിൽ ഡോക്ടറുടെ കുറിപ്പ് [NEWS]ബാഴ്സലോണയെയും മാഞ്ചസ്റ്റര്‍ യുണൈറ്റിനെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സ്; ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിങിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് [NEWS]
advertisement
ഒരാഴ്ച മുമ്പാണ് തൂണേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. യുവാവുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ആറ് പഞ്ചായത്തുകളിലായി 200 ഓളം പേര്‍ നിരീക്ഷണത്തിലാണ്. കണ്ടെയ്ൻമെന്റ് സോണിൽപെടുത്തിയ പ്രദേശത്തെ മത്സ്യവ്യാപാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കയാണ്. തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് തൂണേരി സ്വദേശിക്ക് കോവിഡ് ബാധിച്ചതെന്നാണ് സംശയം.
കോവിഡ് പോസിറ്റീവായ ആള്‍ക്കെതിരെ വിവേചനമോ പ്രചാരണമോ നടത്തരുതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ശന നിര്‍ദേശമുണ്ട്. വിദ്വേഷപ്രചാരണത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.
