ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ
- Published by:Naseeba TC
- news18-malayalam
Last Updated:
'ദൗർബല്യങ്ങളിൽ നിന്നും ദുരനുഭവങ്ങളിൽ നിന്നും ലഭിക്കുന്ന പാഠങ്ങളാണ് മനുഷ്യനെ വികസിപ്പിക്കുന്നത്'
സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരിൽ വരെ കണ്ടുവരുന്ന അസുഖമാണ് ഡിപ്രഷൻ അഥവാ വിഷാദ രോഗം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ നാലിൽ ഒരാൾക്ക് വീതം ഡിപ്രഷൻ ഉണ്ട്. ലോകത്ത് 450 ദശലക്ഷം ആളുകൾ ഡിപ്രഷന്റെ പിടിയിലാണെന്നും കണക്കുകൾ പറയുന്നു.
ഡിപ്രഷനെ അതിജീവിച്ച അനുഭവങ്ങൾ ബോളിവുഡ് താരം ദീപിക പദുകോൺ അടക്കമുള്ള പ്രമുഖർ നേരത്തേ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ക്രിക്കറ്റ് താരവും താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
2009 മുതൽ 2011 വരെയുള്ള കാലഘടത്തിൽ കടുത്ത ഡിപ്രഷൻ അനുഭവിച്ചിരുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് റോബിൻ ഉത്തപ്പ. ആ സമയങ്ങളിൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ലെന്നും ഉത്തപ്പ പറയുന്നു.
റോയല‍് രാജസ്ഥാൻ ഫൗണ്ടേഷന്റെ മൈന്റ്, ബോഡി ആന്റ് സോൾ എന്ന പരിപാടിയിലാണ് ഉത്തപ്പ തന്റെ കഠിനകാലത്തെ കുറിച്ച് പറഞ്ഞത്.
advertisement
"2006 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സമയത്ത് എനിക്ക് എന്നെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നുതൊട്ട് ഞാൻ കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങുകയായിരുന്നു. ഇന്ന് ഞാൻ എന്ന വ്യക്തിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. എന്റെ ചിന്തകളിൽ വ്യക്തതയുണ്ട്. പ്രതിസന്ധികളിൽ എന്നെ തിരിച്ചുപിടിക്കാൻ എനിക്കിന്ന് കഴിയും. "
TRENDING:COVID 19 | കേരളത്തിൽ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് ആയിരത്തോളം പേർക്ക് [NEWS]കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ [NEWS]'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]
" കഠിനമായ ഭൂതകാലത്തിൽ നിന്നാണ് ഞാൻ ഇന്നിവിടെ എത്തി നിൽക്കുന്നത്. ക്ലിനിക്കൽ ഡിപ്രഷനായിരുന്നു എനിക്ക്. കൂടാതെ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയും. 2009 മുതൽ 2011 വരെയുള്ള കാലം. ഓരോ ദിവസവും ഞാൻ ഈ പ്രശ്നത്തെ നേരിടുകയായിരുന്നു"
advertisement
"ക്രിക്കറ്റിനെ കുറിച്ച് പോലും ചിന്തിക്കാൻ കഴിയാതിരുന്ന ഒരു സമയം എനിക്കുണ്ടായിരുന്നു. ഒരോ ദിവസവും എങ്ങനെ അതിജീവിക്കും എന്നുമാത്രമായിരുന്നു ആലോചന. ഓടിപ്പോയി ബാൽക്കണിയിൽ നിന്ന് താഴേക്ക് എടുത്തു ചാടാൻ തോന്നും. പക്ഷേ, എന്തൊക്കെയോ എന്നെ പുറകോട്ട് വലിച്ചു."
"അന്നുമുതൽ ഞാൻ എന്നെ കൂടുതൽ ശ്രദ്ധിക്കാനും മനസ്സിലാക്കാനും തുടങ്ങി. അതോടെ മാറ്റം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് പുറത്തു നിന്ന് സഹായം സ്വീകരിക്കുകയായിരുന്നു"
ദുർബലരാകുക എന്നത് ഒരു വ്യക്തിയുടെ വളര‍്ച്ചയ്ക്ക് ഏറ്റവും അനിവാര്യമാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഉത്തപ്പ പറയുന്നു. ഒരാൾക്ക് എല്ലാകാലവും പോസിറ്റീവായി ഇരിക്കാൻ സാധിക്കില്ല. ദൗർബല്യങ്ങളിൽ നിന്നും ദുരനുഭവങ്ങളിൽ നിന്നും ലഭിക്കുന്ന പാഠങ്ങളാണ് മനുഷ്യനെ വികസിപ്പിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഉത്തപ്പ.
advertisement
കടന്നുപോയ അനുഭവങ്ങളാണ് ഇന്നത്തെ തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. കടന്നുപോയ മോശം അനുഭവങ്ങളെ കുറിച്ച് തനിക്ക് ഖേദമില്ല. ആ അനുഭവങ്ങളാണ് മെച്ചപ്പെട്ട മനുഷ്യനാകാൻ തന്നെ സഹായിച്ചത്.
നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. ഈ രണ്ട് അനുഭവങ്ങളും ജീവിതത്തിൽ അനിവാര്യമാണെന്നും മുപ്പത്തിനാലുകാരനായ ഉത്തപ്പ പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2020 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ