ബാഴ്സലോണയെയും മാഞ്ചസ്റ്റര്‍ യുണൈറ്റിനെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സ്; ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിങിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്

Last Updated:

Engagement Rates on Instagram | ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബായ ഗ്രെമിയോ ആണ് ഒന്നാം സ്ഥാനത്ത്

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമത്തെയും ഏഷ്യയിൽ അഞ്ചാമത്തേയും ഫുട്ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അന്താരാഷ്ട്ര തലത്തിൽ മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കി. ലോകമെമ്പാടും കോവിഡ് 19 ഭീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഫുട്ബോൾ ക്ലബ്ബുകളിൽ വെച്ചേറ്റവും കൂടുതൽ ‘ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ്സ്’ നേടിയതിൽ രണ്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്‌സ് കൈവരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലെ കണക്കാണിത്. 3.68ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റേറ്റിങ്. ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബുകളായ എഫ് സി ബാഴ്സലോണ (0.97%), ലിവർപൂൾ എഫ് സി (0.88%), മാഞ്ചസ്റ്റർ യുണൈറ്റഡ് (0.57%) എന്നിവരൊക്കെതന്നെ ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ പിന്നിലാണ്. 3.78 ശതമാനം എൻഗേജുമെന്റുമായി ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബായ ഗ്രെമിയോ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
advertisement
അത്ലറ്റുകൾ, ക്ലബ്ബുകൾ, ലീഗുകൾ, ഫെഡറേഷനുകൾ, അസോസിയേഷനുകൾ, സ്പോൺസർമാർ എന്നിവരുടെ ഡിജിറ്റൽ ആശയവിനിമയ, വിപണന ആവശ്യങ്ങളിൽ പ്രാവീണ്യമുള്ള ഏജൻസിയായ റിസൾട്ട്സ് സ്പോർട്സ് നടത്തിയ “ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക്” എന്ന പഠനമാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. 1.4 ദശലക്ഷത്തിന്റെ ഇൻസ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ലോകമെമ്പാടുമുള്ള 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള 58 ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ്.
advertisement
നേരത്തെ പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പൈനാപ്പിളിനുള്ളിൽ സ്ഫോടക വസ്തു വെച്ച് ഗർഭിണിയായ പിടിയാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി മറച്ചാണ് ക്ലബ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ആനയ്ക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമണമാണെന്നും ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ക്ലബ് പറയുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാഴ്സലോണയെയും മാഞ്ചസ്റ്റര്‍ യുണൈറ്റിനെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്സ്; ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിങിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement