TRENDING:

Opinion | 'കർഷക പ്രക്ഷോഭത്തിലെ മാന്ദ്യം സൂചിപ്പിക്കുന്നത് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന'

Last Updated:

5G സാങ്കേതിക വിദ്യയുടെ പുറത്തിറക്കലാണ് ഇത്തരം ആസൂത്രിതമായ പ്രവർത്തനങ്ങളിലുടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സാങ്കേതികവിദ്യ മികച്ച രീതിയിലാണ് വളർന്നുവരുന്നത്. തീർച്ചയായും ഇത് ചൈനയ്ക്ക് വലിയ സാമ്പത്തിക-ഭൗമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#ഡോ. നിഷാകാന്ത് ഓത്സ
advertisement

കടുത്ത നിലപാടുള്ള കർഷക യൂണിയനുകൾ സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങളോടു കാട്ടുന്ന അസാധാരണമായ തരത്തിലെ

യുക്തിരഹിതമായ നിലപാടാണ് കർഷകരുടെ പ്രതിഷേധത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി.

ചെറുകിട കർഷകരെ മണ്ഡികളുടെയും ഇടനിലക്കാരുടെയും കഴുത്തറുപ്പിൽ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കർഷകനിയമം. പതിറ്റാണ്ടുകളായി മണ്ഡികളും ഇടനിലക്കാരും കൃഷിക്കാരെ ഹൈജാക്ക് ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്തു, ഇത് അവരുടെ വിഷമത്തിനും കാരണമാവുകയും കടുത്ത നിലപാട് എടുത്ത കർഷകരുടെ ആത്മഹത്യകളിൽ വ്യക്തമാവുകയും ചെയ്തു. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഭൂരിഭാഗം കർഷക സമൂഹങ്ങളും പുതിയ കാർഷിക നിയമങ്ങളെ പ്രശംസിച്ചുവെന്ന് വിവിധ സർവേകളിൽ നിന്ന് വ്യക്തമാണ്.

advertisement

സങ്കടകരമെന്ന് പറയട്ടെ, സർക്കാരിന്റെ ധീരമായ നടപടി ചൈന ഉൾപ്പെടെയുള്ള വിദേശ അസ്തിത്വങ്ങളുമായി ബന്ധം പുലർത്തുന്ന ശക്തികളുടെ ഒരു ഭൂഗർഭ അവിശുദ്ധ കൂട്ടുകെട്ട് പൈശാചികവൽക്കരിക്കാനും ആയുധമാക്കാനും

ശ്രമിച്ചിരിക്കുന്നു. നീണ്ടുനിൽക്കുന്ന ഈ പ്രക്ഷോഭത്തിനിടെ, സ്വയം സേവകരായ ആക്ടിവിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, അഭിപ്രായ പ്രചാരകർ എന്നിവരുടെ വ്യത്യസ്ത സംഘങ്ങൾ ചില മാധ്യമങ്ങളുടെ സഹായത്തോടെ അപകീർത്തിപ്പെടുത്തുന്നതിനും തദ്ദേശീയ വ്യവസായ സ്ഥാപനങ്ങളെ വിഭജിക്കുന്നതിനും ശ്രമിക്കുന്നു.

വ്യവസായ സ്ഥാപനങ്ങളെ പൈശാചികവൽക്കരിക്കുന്നതിന്റെ ഈ പ്രത്യേക രീതി ചൈനീസ് താൽപര്യങ്ങളുടെ ഭാഗമായി പരിശോധിക്കേണ്ടതുണ്ട്. കർഷകസമരത്തിന് കൂടുതൽ ഇന്ധനം പകരാൻ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്.  ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിൽ ഇന്ത്യ മുൻനിരയിലുണ്ട്. മാത്രമല്ല, ഇന്ത്യൻ വിപണിയിലെ നിക്ഷേപങ്ങളും നിരോധിച്ചു. ഇതിലൂടെ, ചൈനയിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങൾക്കും വൈകാരിക സാധ്യതകൾക്കും ശക്തമായ തിരിച്ചടി നൽകാൻ കഴിഞ്ഞു. ഇത് മറ്റ് രാജ്യങ്ങൾക്കും ചൈനയ്ക്ക് എതിരെ നടപടിയെടുക്കാൻ അവസരമൊരുക്കി.

advertisement

അതേസമയം, ഇത്തരത്തിലുള്ള പല ചൈനീസ് ഇടപെടലുകളും സർക്കാരിന്റെ സുപ്രധാന പരിഷ്കാരങ്ങളെ പിന്നോട്ട് തള്ളുന്നതായി കാണാം. ഇതിന്റെയെല്ലാം വ്യക്തമായ ലക്ഷണങ്ങളും ദൃശ്യമാണ്. പരിഷ്കരണത്തിന്റെ പാതയിൽ നിന്ന് രാജ്യത്തെ വഴിതെറ്റിക്കുന്നതിനും ആശയക്കുഴപ്പത്തിനും അരാജകത്വത്തിനും കാരണമാകുന്ന ചൈനീസ് ഇടപെടലുകൾ കർഷകർക്കിടയിലും കാണാവുന്നതാണ്.

5G സാങ്കേതിക വിദ്യയുടെ പുറത്തിറക്കലാണ് ഇത്തരം ആസൂത്രിതമായ പ്രവർത്തനങ്ങളിലുടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സാങ്കേതികവിദ്യ മികച്ച രീതിയിലാണ് വളർന്നുവരുന്നത്. തീർച്ചയായും ഇത് ചൈനയ്ക്ക് വലിയ സാമ്പത്തിക-ഭൗമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ടെലികോം നിർമ്മാതാക്കൾ പ്രാപ്തമാക്കിയ നിരീക്ഷണ ശൃംഖലകളിലൂടെ ചൈനീസ് മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള രഹസ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Opinion/
Opinion | 'കർഷക പ്രക്ഷോഭത്തിലെ മാന്ദ്യം സൂചിപ്പിക്കുന്നത് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന'
Open in App
Home
Video
Impact Shorts
Web Stories