TRENDING:

Exam Result | പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നവർ മാത്രമാണോ ജീവിത വിജയം നേടുന്നത് ?

Last Updated:

വാണീദേവി (സൈക്കോളജിസ്റ്റ്)

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ഫലം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ടെൻഷനും സ്ട്രെസ്സും ഉണ്ടാക്കുന്ന താണ്. പരീക്ഷയുടെ മാർക്കാണ് ജീവിത വിജയത്തിന് ആധാരമെന്ന ധാരണയാണ് പലരും കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത് . വാസ്തവത്തിൽ അങ്ങനെയാണോ ? പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്നവർ മാത്രമാണോ ജീവിത വിജയം നേടുന്നത് ? ഒരിക്കലുമല്ല മാർക്ക് എന്നത് അടുത്ത ഒരു കോഴ്സിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ഈ പരീക്ഷയുടെ ഫലത്തിന് ശേഷവും ഇപ്പോഴുള്ളത് പോലെയോ അല്ലെങ്കിൽ അതിലും മനോഹരമായ ഒരു ജീവിതം നമുക്ക് മുന്നിലുണ്ടാകും. പലപ്പോഴും വളരെ നന്നായി പഠിക്കുന്ന കുട്ടികളിലാണ് പരീക്ഷാ ഫലത്തെ കുറിച്ച് കൂടുതൽ ആശങ്ക കാണുന്നത്. ഈ ഒരു സാഹചര്യത്തിൽ കുട്ടികളുടെ പരീക്ഷാ ഫലം കാത്തിരിക്കുന്ന മാതാപിതാക്കളും സ്കൂൾ അധികൃതരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
advertisement

TRENDING:'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]

advertisement

1. പരീക്ഷ നേരത്തെ കഴിഞ്ഞതാണ്. അതിന്റെ ഫലം എന്നാണോ പരീക്ഷയെഴുതിയത് അതിനനുസരിച്ചായിരിക്കും. അതിൽ കൂടുതൽ പ്രതീക്ഷിക്കരുതെന്ന വസ്തുത കുട്ടികൾ മനസിലാക്കണം.

2. കുട്ടികളുടെ മാർക്കും പെർഫോമൻസും താരതമ്യം ചെയ്യാതിരിക്കുക. പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും സഹപഠികളുടെയോ അയൽപക്കത്തുള്ളവരുടെയോ സുഹൃത്തുക്കളുടെ മക്കളുടെ മാർക്കും നമ്മുടെ കുട്ടിയുടെ മാർക്കും താരതമ്യം ചെയ്യാറുണ്ട് . കൂടുതൽ മാർക്ക് കിട്ടിയില്ലെങ്കിൽ ജീവിതം കൊണ്ട് അർത്ഥമില്ലെന്ന ചിന്ത കുട്ടികളിൽ ആശങ്ക വളർത്തും.

3. പത്താം ക്ലാസിലെ മാർക്ക് പ്ലസ് വണ്ണിൽലേക്കുള്ള പ്രവേശനത്തിന്റെ  ചവിട്ടുപടിയും പ്ലസ് ടൂ മാർക്ക് ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള  ഒരു ചവിട്ടു പടിയും മാത്രമാണ്. ഉയർന്ന മാർക്ക് കിട്ടിയാൽ ഉദ്ദേശിക്കുന്ന കോഴ്സിന് പ്രവേശനം കിട്ടും. മാർക്ക് കുറഞ്ഞ് പോയാൽ മറ്റ് ഏതൊക്കെ കോഴ്സുകൾക്ക് ചേരാൻ പറ്റുമെന്ന് കണ്ടെത്തേണ്ടതും ആവശ്യമായ പിന്തുണ നൽകേണ്ടതും രക്ഷിതാക്കളാണ്. ഒരൊറ്റ പ്ലാനുമായി ഭാവിയെ കുറിച്ച് ചിന്തക്കാതെ വ്യത്യസ്തമായ പ്ലാനുകൾ ഉണ്ടാകുന്നതാണ് നല്ലത്.

advertisement

4. സമൂഹത്തിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ഭയം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അവരുടെ മക്കളുടെ റിസൾട്ട് എന്തായെന്ന് ഇടയ്ക്കിടെ ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക. ചോദ്യം നേരിടുന്നത് എങ്ങനെയെന്ന ഭയത്തിൽ നിന്നും അവരെ അകറ്റി നിർത്താൻ ഇത് സഹായകമാകും.

4. പരീക്ഷാ ഫലം മോശമായാലും ഇനിവരുന്ന പരീക്ഷകളിൽ ഇപ്പോഴത്തേതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് പരിശീലിക്കാമെന്ന് കുട്ടികളെ മനസിലാക്കിക്കുക.

5. പരീക്ഷാ ഫലം  മോശമായാൽ എനിക്ക് നിന്നെ കാണേണ്ട, നീ എൻറെ കുട്ടിയല്ല, നിന്നെ എന്തിന് കൊള്ളാം, എന്റെ മുന്നിൽ വന്നു പോകരുത്, പിന്നെ എന്തിനാണ് ഞാൻ കഷ്ടപ്പെട്ട് പഠിപ്പിച്ചത് തുടങ്ങിയ സ്ഥിരം വാചകങ്ങൾ ഒഴിവാക്കുക.

advertisement

6. പരീക്ഷയുടെ മാർക്കല്ല മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സ്നേഹത്തിന്റെ അളവ് കോലെന്നത് അവരെ പറഞ്ഞ് മനസ്സിലാക്കുക.

7 .മാതാപിതാക്കളുടെ അമിത പ്രതീക്ഷ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. അടുത്ത കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കളുടെ ഇഷ്ടത്തിനല്ല, കുട്ടിയുടെ അഭിരുചിക്കും കഴിവിനുമാകണം മുൻഗണന.

8. പരീക്ഷാ ഫലം നോക്കുന്നതിനു മുൻപ്  റിലാക്സ് ഡ് ആകുകയും മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുകയും വേണം.  ഇതിന് മാതാപിതാക്കളുടെ ടെ പിന്തുണയും ആവശ്യമാണ്.

9.  ജീവിതത്തിലെ പ്രതിസന്ധികൾ കുട്ടികൾ ഒറ്റയ്ക്ക് നേരിടേണ്ടി വരില്ലെന്നും ഏതു പ്രതിസന്ധിയിലും മാതാപിതാക്കൾ ഒപ്പമുണ്ടാകുമെന്നും അവരെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കണം. ഇക്കാര്യം പ്രവർത്തിയിൽ കൊണ്ടുവരാനും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

advertisement

10. കുട്ടികളെ പരീക്ഷാ ഫലമറിഞ്ഞതിനു ശേഷവും മനസിന് സന്തോഷം പകരുന്ന മറ്റ് കാര്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കണം. മാതാപിതാക്കളുടെ സാമീപ്യവും ശ്രദ്ധയും അവരിലുണ്ടാകണം. ഉറക്കവ്,  മ്ലാനത, ആലസ്യം, താൽപര്യക്കുറവ്, ആഹാരതീതിയിലുള്ള വ്യത്യാസം, ഒറ്റക്കിരിക്കാനോ മറ്റുള്ളവരിൽ നിന്നും അകന്ന് നിൽക്കാനോ ഉള്ള താൽപര്യം എന്നിവയിലേതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ  മാനസീക വിദഗ്ധരുടെ സേവനം തേടാൻ മടിക്കരുത്.

(VANIDEVI PT, Psychologist, Enlight Center for Holistic development, Thiruvananthapuram. PH. 9496814274)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
Exam Result | പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നവർ മാത്രമാണോ ജീവിത വിജയം നേടുന്നത് ?
Open in App
Home
Video
Impact Shorts
Web Stories