TRENDING:

കുട്ടിക്കാലത്ത് തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത്താനുള്ള നടപടികൾ കേരളം സ്വീകരിക്കണം: ഡോ. ബി ഇഖ്ബാൽ

Last Updated:

കുറഞ്ഞത് 15% പേർക്കെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായ മാനസികരോഗങ്ങളുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോ. ബി. ഇഖ്ബാൽ 
advertisement

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കുന്നതിന് യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കുകയും ഉചിതമായ നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നതോടൊപ്പം കേരളീയരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്. കേരളസമൂഹത്തിൽ വർധിച്ച് വരുന്ന മയക്കു മരുന്ന് ആസക്തി, സ്ത്രീപീഡനം, മദ്യപാനം, ആത്മഹത്യാ പ്രവണത, ഹിംസാത്മകത തുടങ്ങിയ നിരവധി സാമൂഹ്യതിന്മകൾക്ക് കേരളീയരുടെ ദുർബലമായ മാനസികാരോഗ്യവും ഒരു പ്രധാന കാരണമാണ്. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ കാട്ടുന്ന താത്പര്യം വ്യക്തികളും സമൂഹവും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്വീകരിച്ച് കാണുന്നില്ല. കുറഞ്ഞത് 15% പേർക്കെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായ മാനസികരോഗങ്ങളുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

advertisement

Also Read- 'നേരെ വാ നേരെ പോ എന്ന മട്ടിലേ ഞാൻ നീങ്ങൂ‘; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് പഴയ സുഹൃത്ത്

കുട്ടിക്കാലത്ത് തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത്താനുള്ള പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇടക്കാലത്ത് അവഗണിക്കപ്പെട്ടുപോയ സ്കൂൾ - ആരോഗ്യപദ്ധതി പുന:സംഘടിപ്പിച്ച് കാര്യക്ഷമതയോടെ നടപ്പിലാക്കാൻ ശ്രമിക്കണം. വിദ്യാലയ ആരോഗ്യപദ്ധതിയുടെ പരിധിയിൽ കോളേജുകളേയും ഉൾപ്പെടുത്തേണ്ടതാണ്. പ്രധാനമായും പ്രായമേറുമ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ശാരീരികരോഗങ്ങളുടെയും അതോടൊപ്പം മാനസിക രോഗ്യങ്ങളുടെയും വിത്ത് വിതക്കപ്പെടുന്നത് ചെറുപ്രായത്തിലാണ്. വിദ്യാലയ ആരോഗ്യപദ്ധതിയിലൂടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും സംരക്ഷിക്കുവാനും വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസം നൽകാനും ലക്ഷ്യമിടേണ്ടതാണ്.

advertisement

Also Read- 'അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സിൽ': ഷോൺ ജോർജ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യവകുപ്പ്, മെഡിക്കൽ കോളേജുകൾ, എന്നിവയുടെ കീഴിലുള്ള മാനസികാരോഗ്യ വിഭാഗങ്ങളുടെയും തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവടങ്ങളിലുള്ള മൂന്ന് മാനസികാരോഗ്യ ആശുപത്രികളുടെയും, മെന്റൽ ഹെൽത്ത് അതോറിറ്റിയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യമേഖലയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തേണ്ടാവുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
കുട്ടിക്കാലത്ത് തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത്താനുള്ള നടപടികൾ കേരളം സ്വീകരിക്കണം: ഡോ. ബി ഇഖ്ബാൽ
Open in App
Home
Video
Impact Shorts
Web Stories