വിശ്വഹിന്ദു പരിഷത്തും വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തും (എബിവിപി) സംപ്രേക്ഷണം വന്‍ വിജയമാക്കാന്‍ ആര്‍എസ്എസിനൊപ്പമുണ്ട്.
ഒരു പ്രാദേശിക ക്ഷേത്രത്തില്‍ പൂജ നടത്താനും ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് പ്രസാദം നല്‍കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വൈകുന്നേരം ദീപം തെളിയിക്കുകയും ചെയ്യും, വിഎച്ച്പി ദേശീയ വക്താവ് ഡോ. പര്‍വേഷ് കുമാര്‍ ന്യൂസ്18-നോട് പറഞ്ഞു.
advertisement
പരമ്പരാഗതമായി ഇടതുപക്ഷ ചായ്‌വുള്ള സര്‍വകലാശാലയില്‍ വ്യാഴാഴ്ച രാമക്ഷേത്രത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ ജെ. നന്ദകുമാര്‍, എംപി സ്വപന്‍ ദാസ് ഗുപ്ത, ബിജെപി നേതാവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭാരതത്തിൽ രാമക്ഷേത്രത്തിന്റെ ഉദയവും സംസ്‌കാര നവോത്ഥാനവും എന്നതാണ് ചര്‍ച്ചാ വിഷയം.
എബിവിപിക്ക് ഭൂരിപക്ഷമുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ജനുവരി 22ന് 2.25 ലക്ഷം ദീപങ്ങൾ തെളിയിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. പരിപാടി വിജകരമാക്കുന്നതിന് സംഘടനയുടെ ശക്തി മുഴുവന്‍ പുറത്തെടുക്കുകയാണെന്ന് എബിവിപിയുടെ റീജിയണല്‍ ഓര്‍ഗനൈസേഷന്‍ ചീഫ് ന്യൂസ് 18-നോട് പറഞ്ഞു. ''ഇത്തരമൊരു ലക്ഷ്യം കൈവരിക്കുന്നത് സംഘത്തിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അക്ഷത് നിമന്ത്രന്‍ സമയത്ത് ഞങ്ങള്‍ എങ്ങനെയാണ് എല്ലാവരിലേക്കും എത്തിയതെന്ന് നിങ്ങള്‍ കണ്ടതാണ്. അഞ്ച് ലക്ഷം ദീപങ്ങൾകത്തിക്കണമെന്ന് ലക്ഷ്യമിട്ടാലും അതും ഞങ്ങള്‍ക്ക് കൈവരിക്കാനാകും. ഓരോ അംഗത്തിനോടും 50 ദീപങ്ങൾ തെളിയിക്കാനാണ്ഞങ്ങള്‍ ആവശ്യപ്പെടുന്നത്,'' പര്‍വേഷ് കുമാര്‍ പറഞ്ഞു.
ജെഎന്‍യുവിലും ഡല്‍ഹി സര്‍വകലാശാലയിലും കാവി പതാകയും ശ്രീരാമന്റെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും വയ്ക്കും, എബിവിപി അറിയിച്ചു. പ്രാണ പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച ഉച്ച വരെ അവധി നല്‍കുമെന്ന് ഡല്‍ഹി സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.