TRENDING:

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

Last Updated:

ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് അവധി പ്രഖ്യാപിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച് അവധി പ്രഖ്യാപിക്കുന്നത്. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിൽ നാളെ ഉച്ചയ്ക്ക് രണ്ടര വരെ അവധി നൽകാൻ തീരുമാനിച്ചിരുന്നു.
advertisement

Also Read - അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: വിവിധ സംസ്ഥാനങ്ങളിൽ ജനുവരി 22ന് അവധി

13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ജനുവരി 22-ന് പൊതുഅവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദിവസം മുഴുവനും ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയുമാണ് അവധി.

Also Read - രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; രാംലല്ല വിരാജ്മാന്‍ മൂലവിഗ്രഹം 70 വര്‍ഷത്തിന് ശേഷം ഇന്ന് ശ്രീകോവിലിലേക്ക്

advertisement

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിക്കമ്പോളത്തിനും അന്നേദിവസം അവധിയായിരിക്കുമെന്നും വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories