രാമക്ഷേത്രം ഉദ്ഘാടനം | Ram Mandir Ayodhya Inauguration LIVE
അതേസമയം പ്രതിഷ്ഠാചടങ്ങുകള്‍ക്ക് ശേഷമുള്ള ദിവസം ക്ഷേത്രം സന്ദര്‍ശിച്ചാല്‍ മതിയാകുമെന്ന് ആര്‍എസ്എസ് സ്വയംസേവകർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ മേഖലകളില്‍ നിന്നുള്ള 2000 ലധികം പ്രമുഖ വ്യക്തിത്വങ്ങളെയാണ് ചടങ്ങിലേക്ക് സംഘപരിവാര്‍ ക്ഷണിച്ചിരിക്കുന്നത്. അതോടൊപ്പം 4000 ലധികം സന്യാസിമാരെയും ഹിന്ദു പുരോഹിതന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
advertisement
അതേസമയം അതിഥികളുടെ നീണ്ട പട്ടികയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ പരിപാടിയാണ് രാമക്ഷേത്ര പ്രതിഷ്ഠാദിനമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
ആര്‍എസ്എസില്‍ നിന്നും നാല് നേതാക്കള്‍ മാത്രമേ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കുന്നുള്ളുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ മുതിര്‍ന്ന മന്ത്രിമാരോടും ബിജെപി നേതാക്കളോടും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ഒഴിവാക്കല്‍.
ക്ഷണിക്കപ്പെട്ട അതിഥികള്‍
തമിഴ്‌നാട്ടിലെ ദ്രവീഡിയന്‍ മഠത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ജൈന സന്ന്യാസിമാര്‍, സ്വാമിനാരായണന്‍ ക്ഷേത്ര പ്രതിനിധികള്‍, ISKON പ്രതിനിധികള്‍, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ നേതാക്കള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങിനെത്തുമെന്ന് പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാര്‍, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, കേന്ദ്രമന്ത്രിസഭാ അംഗങ്ങള്‍ എന്നിവരോട് ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
''36 സംഘടനകളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മറ്റുള്ളവരോട് പ്രതിഷ്ഠാദിനത്തിന് ശേഷം അയോധ്യ സന്ദര്‍ശിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷന്‍മാരെ ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം ദേശീയ-പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്,'' എന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു.
ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി പാര്‍ട്ടി അറിയിച്ചു. കൂടാതെ രാമജന്മഭൂമി പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച കര്‍സേവകരുടെ കുടുംബാംഗങ്ങളെയും പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
വിരമിച്ച മൂന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാര്‍, ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ നിന്നും വിരമിച്ച വ്യക്തികള്‍ എന്നിവരും അതിഥികളുടെ പട്ടികയില്‍ പെടുന്നുണ്ട്. ഇതോടൊപ്പം മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.