'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ സിസേറിയന്‍ നടത്തണം'; യുപിയിലെ ആശുപത്രികളില്‍ ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന പ്രവാഹം
- Published by:Arun krishna
- news18-malayalam
Last Updated:
രാമക്ഷേത്ര പ്രതിഷ്ഠയുടെ അന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശ്രീരാമന്റെ അതേ ഗുണങ്ങൾ ലഭിക്കുമെന്നാണ് ഈ അമ്മമാരുടെ വിശ്വാസം
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസം തന്നെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ ആശുപത്രികളില്‍ അമ്മമാരുടെ അഭ്യര്‍ത്ഥനപ്രവാഹം. ജനുവരി 22ന് സിസേറിയന്‍ നടത്തണമമെന്നാവശ്യപ്പെട്ട് പതിനാലോളം അമ്മമാരാണ് മുന്നോട്ട് വന്നതെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവിയായ സീമ ദ്വിവേദി പറഞ്ഞു.
ജനുവരി 22ന് ദിവസങ്ങള്‍ മുമ്പോ അല്ലെങ്കില്‍ ജനുവരി 22ന് ശേഷമോ പ്രസവ തീയതി അടുത്ത ഗര്‍ഭിണികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ ആവശ്യവുമായി മുന്നോട്ട് വരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
'' രാമക്ഷേത്ര പ്രതിഷ്ഠയുടെ അന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശ്രീരാമന്റെ അതേ ഗുണങ്ങൾ ലഭിക്കുമെന്നാണ് അമ്മമാരുടെ വിശ്വാസം,'' എന്ന് സീമ ദ്വിവേദി പറഞ്ഞു.
advertisement
അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാജ്യത്തെ ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനാഘോഷത്തിനായി കാത്തിരിക്കുന്നത്.
Also Read - അയോധ്യ ശ്രീരാമക്ഷേത്രം പ്രാണപ്രതിഷ്ഠ എന്തുകൊണ്ട് ജനുവരി 22 ന്? ആ ദിനത്തിന് പ്രത്യേകതകൾ ഏറെ
ഹിന്ദു പുരാണത്തിലെ പ്രധാന കഥാപാത്രമാണ് ശ്രീരാമന്‍. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍ എന്നാണ് വിശ്വാസം. ഇതിഹാസമായ രാമായണത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീരാമന്‍ ധര്‍മ്മത്തിന് വേണ്ടി നിലകൊള്ളുന്നയാളാണെന്നാണ് സങ്കല്‍പ്പം. നന്മ, ദയ, മാതൃകാഭരണം എന്നിവയുടെ ഉത്തമ ഉദാഹരണമായി ഭക്തര്‍ ശ്രീരാമനെ കണക്കാക്കുന്നു.
advertisement
അച്ചടക്കത്തിന്റെ പ്രതിരൂപമായാണ് ശ്രീരാമനെ ഭക്തര്‍ കാണുന്നത്. വനവാസമനുഷ്ഠിക്കണമെന്ന പിതാവായ ദശരഥന്റെ ആജ്ഞ ശിരസാവഹിച്ച വ്യക്തി കൂടിയാണ് ശ്രീരാമന്‍. പുത്രന്റെ കടമ അര്‍പ്പണ ബോധത്തോടെ നിര്‍വ്വഹിച്ച അദ്ദേഹത്തെ ഭക്തര്‍ ഹൃദയത്തിലേറ്റുകയും ചെയ്തു. അതേസമയം ശ്രീരാമന്റെ പേര് മക്കള്‍ക്കിടുന്ന പാരമ്പര്യം ഹിന്ദു കുടുംബങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
അതേസമയം നീണ്ട 500 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ആ ദിവസം തന്നെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചര്‍ച്ചയാകുന്നുണ്ട്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തില്‍ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും.
advertisement
കൂടാതെ, ജനുവരി 22 മഹാവിഷ്ണുവിനായി സമര്‍പ്പിക്കപ്പെട്ട ദ്വാദശിയായ കര്‍മ ദ്വാദശി കൂടിയാണ്. ഹിന്ദു പുരാണം അനുസരിച്ച് ഈ ദിവസമാണ് മഹാവിഷ്ണു കൂര്‍മ രൂപത്തില്‍ അവതാരമെടുത്തത്. രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഈ ദിവസം ഉദ്ഘാടനത്തിന് വളരെ യോജിച്ചതാണെന്നാണ് അഭിപ്രായം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
January 09, 2024 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ സിസേറിയന്‍ നടത്തണം'; യുപിയിലെ ആശുപത്രികളില്‍ ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന പ്രവാഹം