TRENDING:

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: മുഖ്യ യജമാന സ്ഥാനം വഹിക്കുന്ന അനില്‍ മിശ്ര ആര്?

Last Updated:

ഡോ. അനില്‍ മിശ്ര അദ്ദേഹത്തിന്റെ ഭാര്യ ഉഷ മിശ്ര എന്നിവരെ മുഖ്യ യജമാന സ്ഥാനത്ത് നിയോഗിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്‌നൗ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ജനുവരി 16നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡോ. അനില്‍ മിശ്ര അദ്ദേഹത്തിന്റെ ഭാര്യ ഉഷ മിശ്ര എന്നിവരെ മുഖ്യ യജമാന സ്ഥാനത്ത് നിയോഗിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
advertisement

ക്ഷേത്രത്തിന്റെ പ്രധാന പുരോഹിതനായ ഡോ. ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നിര്‍ദ്ദേശപ്രകാരമാണ് യജമാന സ്ഥാനത്ത് അനില്‍ മിശ്രയെ നിയോഗിച്ചത്.

പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും പ്രധാന യജമാന സ്ഥാനം വഹിക്കുകയെന്നും ലക്ഷ്മികാന്ത് പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ദിനത്തിലും അനില്‍ മിശ്ര തന്നെയായിരിക്കും യജമാന സ്ഥാനം വഹിക്കുകയെന്ന റിപ്പോര്‍ട്ടുകളെ ലക്ഷ്മീകാന്ത് തള്ളുകയും ചെയ്തു.

Also read-അയോധ്യ ശ്രീരാമക്ഷേത്രം പ്രാണപ്രതിഷ്ഠ എന്തുകൊണ്ട് ജനുവരി 22 ന്?

ആരാണ് അനില്‍ മിശ്ര?

advertisement

ആര്‍എസ്എസില്‍ നീണ്ട കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് 62 കാരനായ അനില്‍ മിശ്ര. രാമക്ഷേത്രത്തിന് വേണ്ടിയും അദ്ദേഹം രംഗത്തെത്തിയിരുന്നു. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം കൂടിയാണ് അനില്‍ മിശ്ര.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് നേതൃത്വം നല്‍കാന്‍ 2020 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റാണിത്. അയോധ്യ സ്വദേശി കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ 40 വര്‍ഷമായി നഗരത്തില്‍ ഒരു ഹോമിയോപ്പതി ആശുപത്രി നടത്തി വരികയാണ് അനില്‍ മിശ്ര.

ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് ഇദ്ദേഹം ജനിച്ചത്. 1981ലാണ് ഇദ്ദേഹം ഹോമിയോപ്പതിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ബിരുദം നേടിയത്. നേരത്തെ ഉത്തര്‍പ്രദേശ് ഹോമിയോപ്പതിക് ബോര്‍ഡ് അംഗമായും ജില്ലാ ഹോമിയോപ്പതിക് ഓഫീസറായും ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: മുഖ്യ യജമാന സ്ഥാനം വഹിക്കുന്ന അനില്‍ മിശ്ര ആര്?
Open in App
Home
Video
Impact Shorts
Web Stories