TRENDING:

മത്സരം തോറ്റതിലെ ദേഷ്യം; എതിർ താരത്തിന്റെ മുഖത്തടിച്ച് 15-കാരൻ; പിന്നാലെ കൂട്ടത്തല്ല്

Last Updated:

ടൂര്‍ണമെന്റില്‍ കിരീട സാധ്യതയുള്ള താരങ്ങളിൽ ഒരാളായിരുന്നു കൗമ, എന്നാൽ മത്സരം കൈവിട്ടതോടെ താരത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെന്നീസ് (Tennis) മത്സര൦ തോറ്റതിന് എതിരാളിയുടെ മുഖത്തടിച്ച് കൗമാരതാരം. പാരീസിൽ (Paris) നടന്ന ഐടിഎഫ് ജൂനിയേഴ്‌സ് ടൂര്‍ണമെന്റിലാണ് സംഭവം. ഫ്രാൻസിന്റെ മൈക്കല്‍ കൗമ, ഘാനയുടെ റാഫേല്‍ നി അങ്കാര എന്നിവര്‍ തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു സംഭവം.
advertisement

മത്സരത്തിന് ശേഷം ഹസ്തദാനത്തിനായി നേർക്കുനേർ വന്നപ്പോൾ മൈക്കൽ കൗമ തന്റെ ഇടതുകൈ കൊണ്ട് അങ്കാരയുടെ മുഖത്തടിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ കിരീട സാധ്യതയുള്ള താരങ്ങളിൽ ഒരാളായിരുന്നു കൗമ. അങ്കാരയ്‌ക്കെതിരായ മത്സരത്തിൽ താരത്തിന് ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ടാം സെറ്റിൽ തകർപ്പൻ പ്രകടനം നടത്തി മത്സരത്തിൽ എതിരാളിയെ ഒപ്പം പിടിച്ചു. എന്നാൽ നിർണായകമായ ടൈ ബ്രേക്കറിൽ താരം പരാജയപ്പെടുകയായിരുന്നു. 6-2, 6-7, 7-6 എന്ന സ്കോറിന് മത്സരം കൈവിട്ടതോടെ താരത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

Also read- IPL 2022 | 'എന്നാലും കാവ്യയോട് ഇത് ചെയ്യരുതായിരുന്നു'; തുടർതോൽവികളിൽ ഹൈദരാബാദിനെതിരെ തിരിഞ്ഞ് ആരാധകർ

ഫ്രഞ്ച് താരത്തിന്റെ ഈ പെരുമാറ്റം പിന്നാലെ തന്നെ കൂട്ടത്തല്ലിലേക്കും വഴിവെച്ചു. ഇരു താരങ്ങളുടെ സംഘങ്ങൾ തമ്മിൽ ഉന്തും തള്ളുമാവുകയും തുടർന്ന് കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു. മത്സരം കാണാനെത്തിയവരിൽ ഒരാൾ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് സംഭവം വ്യാപകമായി പ്രചരിക്കുകയും വൈറലാവുകയുമായിരുന്നു.

advertisement

IPL 2022 | കൊതുകുകടി കൊണ്ട് ഇനി ഗ്രൗണ്ടില്‍ ഉറങ്ങേണ്ട; ഈ IPL സീസണില്‍ വാങ്കഡെ സ്റ്റേഡിയം ജീവനക്കാര്‍ക്കും താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍

മുമ്പ് മറൈൻ ഡ്രൈവിലൂടെ (Marine Drive) കടന്നു പോകുമ്പോഴെല്ലാം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ (Wankhede Stadium) ഗ്രൗണ്ട്സ്മാൻ വസന്ത് മോഹിതെ എന്ന 57കാരൻ, കടൽത്തീരത്തോട് ചേ‍ർന്നുള്ള ആഡംബര ഹോട്ടലിലെ താമസം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരിയ്ക്കൽ എങ്കിലും അവിടെ താമസിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്കും അപ്പുറമായിരുന്നു.

advertisement

എന്നാൽ ഈ ഐപിഎൽ (IPL) സീസണിൽ, ആ സ്വപ്നം സാക്ഷാത്കരിച്ചു. ചോക്ലേറ്റ് കമ്പനിയായ കാഡ്ബറി ഗ്രൗണ്ട് സ്റ്റാഫുകൾക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ തന്നെ താമസസൗകര്യം നൽകാൻ തീരുമാനിച്ചു. സെലിബ്രിറ്റി ഡിസൈനർ മസാബ ഡിസൈൻ ചെയ്ത യൂണിഫോമും മികച്ച ഭക്ഷണവും ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും ​ഗ്രൗണ്ടിൽ നിന്ന് ഹോട്ടലിലേയ്ക്കും എത്തുന്നതിനുള്ള ബസ് സൗകര്യവും അവർക്ക് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫൈവ് സ്റ്റാ‍ർ ഹോട്ടലിൽ താമസ സൗകര്യം ലഭിക്കുമെന്ന് ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ചില അഭ്യൂഹങ്ങൾ ഉയ‍‍ർന്നിരുന്നെങ്കിലും താൻ അത് വിശ്വസിച്ചിരുന്നില്ലെന്ന് വസന്ത് പറയുന്നു. “എന്നാൽ ഒരു ദിവസം, എം‌സി‌എ (മുംബൈ ക്രിക്കറ്റ് അസോസിയേഷൻ) ഞങ്ങളോട് പറഞ്ഞു, ഈ സീസണിൽ ഞങ്ങളുടെ താമസസൗകര്യം കാഡ്‌ബറി ഏറ്റെടുക്കുമെന്ന്. ഐപിഎൽ നടക്കുന്ന അടുത്ത രണ്ട് മാസത്തേക്ക് ഞങ്ങൾക്ക് വസ്ത്രവും ഭക്ഷണവും ലഭിക്കുമെന്നും പറഞ്ഞു ” വസന്ത് കൂട്ടിച്ചേർത്തു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
മത്സരം തോറ്റതിലെ ദേഷ്യം; എതിർ താരത്തിന്റെ മുഖത്തടിച്ച് 15-കാരൻ; പിന്നാലെ കൂട്ടത്തല്ല്
Open in App
Home
Video
Impact Shorts
Web Stories