IPL 2022 | 'എന്നാലും കാവ്യയോട് ഇത് ചെയ്യരുതായിരുന്നു'; തുടർതോൽവികളിൽ ഹൈദരാബാദിനെതിരെ തിരിഞ്ഞ് ആരാധകർ

Last Updated:

ലക്നൗവിനെതിരായ തോൽ‌വിയിൽ ഹൈദരാബാദിന്റെ നിരാശയോടെ ഇരിക്കുന്ന കാവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

ഐപിഎൽ (IPL 2022) മത്സരങ്ങൾ കാണുന്നവർക്കെല്ലാം വളരെ സുപരിചിതമായ മുഖമാണ് സൺറൈസേഴ്സ് ഹൈദരാബാദ് (Sunrisers Hyderabad) സിഇഒ കാവ്യ മാരൻ (Kaviya Maran). ഹൈദരാബാദിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ടീമിനായി ആർപ്പുവിളിക്കാൻ എത്താറുള്ള കാവ്യക്ക് ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ആരാധകരുമുണ്ട്. സ്റ്റേഡിയങ്ങളിലെ സാന്നിധ്യം കൊണ്ട് ആരാധക മനസ്സുകളിൽ ഇടം നേടിയ കാവ്യ, ഇക്കഴിഞ്ഞ ഐപിഎൽ മെഗാതാരലേലത്തിൽ സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനായി നടത്തിയ ലേലംവിളിയിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഐപിഎൽ 15-ാ൦ സീസണിനായി ഗംഭീര മുന്നൊരുക്കങ്ങളാണ് ഹൈദരാബാദ് നടത്തിയതെങ്കിലും ഈ സീസണിൽ മികച്ച തുടക്കം നേടാൻ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തോൽവിയോടെ തുടങ്ങിയ ഹൈദരാബാദ്, രണ്ടാം മത്സരത്തിൽ ലക്നൗവിനെതിരെയും തോൽവി വഴങ്ങി. ലക്നൗവിനെതിരെ ജയം കൈയകലെ നഷ്ടമായപ്പോൾ ഹൈദരാബാദിനെ പിന്തുണയ്ക്കാനായി ഗാലറിയിൽ എത്തിയിരുന്ന കാവ്യ അതീവ നിരാശയായാണ് കാണപ്പെട്ടത്. ഹൈദരാബാദിന്റെ തോൽ‌വിയിൽ നിരാശയോടെ ഇരിക്കുന്ന കാവ്യയുടെ ഈ ചിത്രങ്ങൾ വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
advertisement
ഈ ചിത്രങ്ങൾ വെച്ച് രസകരമായ പ്രതികരണങ്ങളുമായി ഒരുപാട് ആരാധകർ രംഗത്തെത്തിയിരുന്നു. കാവ്യയുടെ അവസ്ഥയോട് സഹതാപം പുലർത്തുന്ന പോസ്റ്റുകളായിരുന്നു പലതും. കാവ്യ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്നും കളി ജയിക്കാനല്ലെങ്കിൽ ഇനി കാവ്യയെ സ്റ്റേഡിയത്തിലേക്ക് വിളിക്കരുതെന്നും ഒട്ടേറെ ആരാധകർ ട്വിറ്ററിൽ കുറിച്ചു.
advertisement
Also read- IPL 2022 |'വിജയാവേശം'; ആവേശ് ഖാന് നാല് വിക്കറ്റ്; ഹൈദരാബാദിനെ 13 റണ്‍സിന് തകര്‍ത്ത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്
‘കാവ്യ ഇതല്ല അർഹിക്കുന്നത്. കെയ്ൻ വില്യംസൻ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉമ്രാൻ മാലിക്, നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, ഏയ്ഡൻ മാർക്രം.. നിങ്ങളെല്ലാവരും ദയവായി കാവ്യയെ സന്തോഷിപ്പിക്കാൻ ശ്രമിക്കൂ.’– ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു. കാവ്യയുടെ ഇന്നത്തെ ദിവസം മോശമായിരുന്നു. കാവ്യ ഇതിലും മികച്ചത് തന്നെ അർഹിക്കുന്നുവെന്ന് മറ്റൊരു ആരാധകൻ കുറിച്ചു.
advertisement
സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ. ലക്നൗവിനെതിരായ മത്സരത്തിൽ ജയം കൈയകലെ വെച്ചാണ് ഹൈദരാബാദിന് നഷ്ടമായത്. ടോസ് നേടി ലക്നൗവിനെ ബാറ്റിങ്ങിന് അയച്ച ഹൈദരാബാദ് ബൗളർമാരുടെ മികവിൽ ലക്നൗവിനെ 169 റൺസിൽ ഒതുക്കി നിർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ കഴിയാതെ വന്നതോടെ 12 റൺസിനായിരുന്നു ടീമിന്റെ തോൽവി. ആദ്യത്തെ രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | 'എന്നാലും കാവ്യയോട് ഇത് ചെയ്യരുതായിരുന്നു'; തുടർതോൽവികളിൽ ഹൈദരാബാദിനെതിരെ തിരിഞ്ഞ് ആരാധകർ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement