TRENDING:

ഭാര്യയെ ചുമന്നു.... സൂപ്പർ സമ്മാനമടിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‌മെയ്ൻ (അമേരിക്ക): 'ഇനിയും നിന്നെ ചുമക്കാൻ വയ്യ'.... ഭാര്യയുമായി പിണങ്ങുമ്പോൾ മിക്ക ഭർ‌ത്താക്കന്മാരുടെയും സ്ഥിരം ഡയോലോഗാണിത്. പറയുന്നതല്ലാതെ ഭാര്യയെ ചുമലിലേറ്റി നടക്കാനൊന്നും ഭർത്താക്കന്മാർ മെനക്കെടാറില്ല. എന്നാൽ ഫിൻലൻഡിൽ ഭാര്യയെ ചുമക്കുന്നതിനായി ആഗോളതലത്തിൽ തന്നെ മത്സരങ്ങൾ നടക്കാറുണ്ട്. ഇപ്പോൾ നോർത്ത് അമേരിക്കയിൽ നടന്ന ഇത്തരമൊരു മത്സരമാണ് കൗതുകമുണർ‌ത്തുന്നതാണ്.
advertisement

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഏകീകരിക്കുന്നു

ഭാര്യയെ ചുമന്ന് ഫിനിഷിംഗ് പോയിന്റിൽ ഒന്നാമത് എത്തിയ ഭർത്താവിന് ലഭിച്ച സമ്മാനമാണ് രസകരം. ഭാര്യയുടെ ഭാരത്തിന്റെ അത്രയും ബിയറും ഭാരത്തിന്റെ അഞ്ചുമടങ്ങ് പണവും.മെയ്ൻ മുതൽ കാലിഫോർണിയവരെയുള്ള 30 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.

കാണാതായ ഇന്റർപോൾ മേധാവി ചൈനീസ് കസ്റ്റഡിയിൽ

ചെളിയും വെള്ളവും കലർന്ന ദുർഘട പാതയിലൂടെ ഭാര്യയെയും ചുമന്ന് ഏകദേശം 255 മീറ്ററാണ് ഓടിയെത്തേണ്ടത്. ജെസ്സൈ വാൾ- ക്രിസ്റ്റിൻ അർസെനൊ ദമ്പതിമാരാണ് ചാമ്പ്യൻഷിപ്പിൽ സമ്മാനമടിച്ചത്. അർസെനോയുടെ ഭാരത്തിന് തുല്യമായ ബിയറും അഞ്ചുമടങ്ങ് പണവും നേടിയാണ് ഇരുവരും മടങ്ങിയത്. ഇത് രണ്ടാം തവണയാണ് വാൾ- അർസെനോ ദമ്പതികൾ ചാമ്പ്യൻമാരാകുന്നത്.

advertisement

ഫിൻലാൻഡിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഫിൻലാൻഡിലാണ് ഭാര്യയെ ചുമക്കൽ‌ മത്സരങ്ങളുടെ ഈറ്റില്ലം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഭാര്യയെ ചുമന്നു.... സൂപ്പർ സമ്മാനമടിച്ചു