299 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ നല്‍കിയത്. രോഹിത് ശര്‍മ 43 ഉം ശിഖര്‍ ധവാന്‍ 32 ഉം റണ്‍സെടുത്തപ്പോള്‍ അമ്പാട്ടി റായിഡു 24 റണ്‍സും നേടി. പിന്നീട് ഒത്തുചേര്‍ന്ന വിരാട് ദോണി സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കോഹ്‌ലിയുടെ 39 ാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് അഡ്‌ലെയ്ഡില്‍ പിറന്നത്. 108 പന്തില്‍ നിന്നായിരുന്നു താരം സെഞ്ച്വറി തികച്ചത്. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് കോഹ്‌ലിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.
advertisement
112 പന്തുകളില്‍ നിന്ന് 104 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. നേരത്തെ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷും മാക്‌സ്‌വെല്ലും ഒരുഘട്ടത്തില്‍ ഓസീസ് സ്‌കോര്‍ 300 കടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
Dont Miss: : സെഞ്ച്വറിയുമായി കോഹ്‌ലി; രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയത്തിലേക്ക്
109 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെയാണ് മാര്‍ഷ് കരിയറിലെ ഏഴാം സെഞ്ചുറി തികച്ചത്. 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റണ്‍സെടുത്താണ് താരം പുറത്തായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.