അഡ്ലെയ്ഡ്: അന്താരാഷ്ര ക്രിക്കറ്റിലെ 64 ാം സെഞ്ച്വറിയാണ് ഇന്ത്യന് നായയകന് വിരാട് കോഹ്ലി ഇന്ന് അഡ്ലെയ്ഡില് കുറിച്ചത്. ഏകദിന ക്രിക്കറ്റ്ില് ഓസീസിനെതിരെ താരം നേടുന്ന ആറാം സെഞ്ച്വറിയുമാണിത്. എന്നാല് വിരാട് പുതുവര്ഷത്തില് സെഞ്ച്വറി വേട്ട തുടങ്ങിയ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.
2017 ലും 2018 ലും ജനുവരി 15 ന് തന്നെയാണ് കോഹ്ലി ആ വര്ഷങ്ങളിലെ ആദ്യ സെഞ്ച്വറി നേടിയിരുന്നത്. 2017 ജനുവരി 15 ന് ആ വര്ഷത്തെ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു താരം കണ്ടെത്തിയത്. 2018 ജനുവരി 15 ല് ആ വര്ഷത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയും. ഇതിനു പിന്നാലെയാണ് 2019 ജനുവരി 15 ല് ഏകദിനത്തിലെ ആദ്യ സെഞ്ച്വറിയുമായി ഇന്ത്യന് നായകന് ജനുവരി 15 ല് 'ഹാട്രിക്' തികച്ചത്.
Also Read: സെഞ്ച്വറിയുമായി കോഹ്ലി; രണ്ടാം ഏകദിനത്തില് ഇന്ത്യ ജയത്തിലേക്ക്
108 പന്തില് നിന്നായിരുന്നു ഇന്ത്യന് നായകന്റെ ഇന്നത്തെ സെഞ്ച്വറി നേട്ടം. അഞ്ച് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു ഈ കുതിപ്പ്. വിദേശത്ത് നടക്കുന്ന ഏകദിനങ്ങളിലെ സെഞ്ച്വറി നേട്ടത്തില് 22 സെഞ്ച്വറികളുമായി സച്ചിന് ടെണ്ടുല്ക്കര്ക്ക് പിന്നില് രണ്ടാമതെത്താനും താരത്തിനു കഴിഞ്ഞു. വിദേശത്ത് 29 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില് ഓസീസിനെതിരെ 13 സെഞ്ച്വറികള് എന്ന നേട്ടത്തിലെത്താനും കോഹ്ലിക്ക് ഈ പ്രകടനത്തിലൂടെ കഴിഞ്ഞു. അതേസമയം 112 പന്തുകളില് നിന്ന് 104 റണ്ണുമായി ഇന്ത്യന് നായകന് പുറത്താവുകയും ചെയ്തു. ഒടുവില് വിവരം കിട്ടുമ്പോള് 44 ഓവറില് 252 ന് 4 എന്ന നിയിലാണ് ഇന്ത്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australian cricketer, Cricket australia, India tour of Australia, Indian cricket team, Virat kohli. വിരാട് കോഹ്ലി, ഇന്ത്യ ക്രിക്കറ്റ്, ക്രിക്കറ്റ്