സെഞ്ച്വറിയുമായി കോഹ്‌ലി; രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയത്തിലേക്ക്
Last Updated:
സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യ മത്സരത്തില്‍ മുന്നേറുന്നത്.
അഡ്‌ലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയത്തിലേക്ക്. സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യ മത്സരത്തില്‍ മുന്നേറുന്നത്. 292 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 43 ഓവറില്‍ 228 ന് മൂന്ന് എന്ന നിലയിലാണ്. കോഹ്‌ലിക്കൊപ്പം മുന്‍ 17 റണ്ണുമായി മുന്‍ നായകന്‍ എംഎസ് ധോണിയാണ് ക്രീസില്‍. കോഹ്‌ലിയുടെ 39 ാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് അഡ്‌ലെയ്ഡില്‍ പിറന്നത്.
വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യക്ക് വിരാടിന്റെ വേഗതയാര്‍ന്ന ഇന്നിങ്ങ്‌സാണ് കരുത്തേകിയത്. 108 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി തികച്ചത്. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് കോഹ്‌ലിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. മികച്ച തുടക്കമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരും ഇന്ത്യക്ക നല്‍കിയത്. രോഹിത് ശര്‍മ 43 ശിഖര്‍ ധവാന്‍ 32 റണ്‍സെടുത്തപ്പോള്‍ അമ്പാട്ടി റായിഡു 24 റണ്‍സും കുറിച്ചു.
Also Read: ജയം നേടാന്‍ ഇന്ത്യ; ഓപ്പണര്‍മാര്‍ മടങ്ങി; ലക്ഷ്യം 299 റണ്‍സ്
നേരത്തെ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷും മാക്‌സ്‌വെല്ലും ഒരുഘട്ടത്തില്‍ ഓസീസ് സ്‌കോര്‍ 300 കടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. 109 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെയാണ് മാര്‍ഷ് കരിയറിലെ ഏഴാം സെഞ്ചുറി തികച്ചത്. 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റണ്‍സെടുത്താണ് താരം പുറത്തായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 4:00 PM IST