ഔദ്യോഗിക കണക്കുകൾ പ്രകാരം, ജിയോ ഹോട്ട്സ്റ്റാർ (Jio Hotstar) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയുമായി 45.4 കോടിയിലധികം (454 മില്യൺ) ആളുകളാണ് ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരം തത്സമയം കണ്ടത്. ഇന്ത്യയിലുടനീളമുള്ള ക്രിക്കറ്റ് ആരാധകർ മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങൾ എന്നിവ വഴി ഈ ആവേശപ്പോരാട്ടം കണ്ടു. നിലവിലെ ടൂർണമെന്റിൽ ഇന്ത്യ കളിച്ച മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളെ അപേക്ഷിച്ച് ഈ മത്സരത്തിന് ലഭിച്ച പ്രേക്ഷക പങ്കാളിത്തം വളരെ കൂടുതലായിരുന്നു.
advertisement
ഫെബ്രുവരി 7-ന് മുംബൈയിൽ നടന്ന അമേരിക്കയ്‌ക്കെതിരായ മത്സരത്തിന് 26 കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചപ്പോൾ, ന്യൂഡൽഹിയിൽ നടന്ന നമീബിയക്കെതിരായ മത്സരത്തിന് ഏകദേശം 24 കോടി കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. ഇതിനെയെല്ലാം മറികടന്നാണ് പാകിസ്താനെതിരായ മത്സരം പുതിയ റെക്കോർഡ് കുറിച്ചത്.
