TRENDING:

മാറ്റങ്ങളോടെ ഇന്ത്യ; ധവാൻ- രോഹിത്ത് കൂട്ടുകെട്ട് 50 കടന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കേദാർ ജാദവും, രവീന്ദ്ര ജഡേജയും ടീമിലെത്തിയപ്പോൾ മൂന്നാംഏകദിനത്തിൽ കളിച്ച ഋഷഭ് പന്തിനേയും, യുസ് വേന്ദ്ര ചഹലിനേയും ടീമിൽ നിന്ന് ഒഴിവാക്കി.
advertisement

കാര്യവട്ടം ഏകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി 2000 ടിക്കറ്റുകൂടി; ചെയ്യേണ്ടത് ഇത്രമാത്രം

വെസ്റ്റിൻഡീസും ഒരു മാറ്റവുമായാണ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച മക്കോയ്ക്ക് പകരം കീമോ പോൾ ടീമിലെത്തി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2009 ന് ശേഷം ഇതാദ്യമായാണ് ഈ വേദിയിൽ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്.

'ബാഴ്‌സ ക്ലാസിക്' ക്യാമ്പ് നൗവില്‍ റയലിനെ ചുരുട്ടിക്കെട്ടി കറ്റാലന്‍മാര്‍

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 10 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 56 റൺസ് എടുത്തിട്ടുണ്ട്. 21 റൺസുമായി രോഹിത് ശർമയും 33 റൺസുമായി ശിഖർ ധവാനുമാണ് ക്രീസിൽ

advertisement

മത്സരത്തിനുള്ള ഇന്ത്യൻ ടീം : ഇന്ത്യൻ ടീം : വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖാർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടിറായുഡു, കേദാർ ജാദവ്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ്‌യാദവ്, ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
മാറ്റങ്ങളോടെ ഇന്ത്യ; ധവാൻ- രോഹിത്ത് കൂട്ടുകെട്ട് 50 കടന്നു