'ബാഴ്‌സ ക്ലാസിക്' ക്യാമ്പ് നൗവില്‍ റയലിനെ ചുരുട്ടിക്കെട്ടി കറ്റാലന്‍മാര്‍
Last Updated:
ബാഴ്‌സലോണ: ക്യാമ്പ് നൗവില്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് സൂവാരസിന്റെ ഹാട്രിക് കരുത്ത്. സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍കള്‍ക്കാണ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് വിട്ടത്. സുവാരസിന്റെ ഹാട്രിക് മികവിലാണ് ബാഴ്‌സയുടെ ജയം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ എല്‍ക്ലാസിക്കോയ്ക്ക് അരങ്ങൊരുങ്ങിയത്.
മത്സരം തുടങ്ങി 11ാം മിനിട്ടില്‍ തന്നെ ഫിലിപ്പ് കുടിഞ്ഞോയിലൂടെ ബാഴ്‌സ മത്സരത്തില്‍ ലീഡ് എടുക്കുകയായിരുന്നു. പിന്നീട് റയലിന് മത്സരത്തിലേക്ക് തിരിച്ച വരാന്‍ കഴിഞ്ഞില്ല. 30 ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സുവാരസും ഗോള്‍ കണ്ടെത്തിയതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ബാഴ്‌സ രണ്ട് ഗോളിന് മുന്നിലെത്തി.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ മത്സരം തിരിച്ച് പിടിക്കാന്‍ പരിശ്രമിച്ച റയലിന് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. 50 ാം മിനിട്ടില്‍ മാഴ്‌സലോയാണ് റയലിനായ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ 75, 83 മിനിട്ടുകളിലായി ഗോള്‍ നേടി ഹാട്രിക് പൂര്‍ത്തിയാക്കിയ സുവാരസ് ബാഴ്‌സയുടെ വിജയമുറപ്പിക്കുകയും ചെയ്തു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ പകരക്കാരായിരങ്ങിയ അര്‍തുറോ വിദാല്‍ ബാഴസയുടെ അഞ്ചാം ഗോളും നേടി റയലിന് ആവസാന ആണിയും അടിക്കുകയായിരുന്നു.
advertisement
🔙 When do you think Barça last won #ElClásico 5-1?
👉 https://t.co/JQHGz4N6FQ 👈
🔵🔴 #ForçaBarça pic.twitter.com/TfyT9zrkwB
— FC Barcelona (@FCBarcelona) October 28, 2018
advertisement
സ്പാനിഷ് ലീഗില്‍ 21 പോയന്റുമായി ബാഴ്‌സ ഒന്നാമതും 14 പോയന്റുള്ള റയല്‍ 9 ാം സ്ഥാനത്തുമാണ്. ഇന്നലത്തെ തോല്‍വിയോടെ റയല്‍ കോച്ച് ജുലെന്‍ ലോപറ്റെഗുയിയുടെ ഭാവിയും അവതാളത്തിലായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2018 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ബാഴ്‌സ ക്ലാസിക്' ക്യാമ്പ് നൗവില്‍ റയലിനെ ചുരുട്ടിക്കെട്ടി കറ്റാലന്‍മാര്‍