കാര്യവട്ടം ഏകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി 2000 ടിക്കറ്റുകൂടി; ചെയ്യേണ്ടത് ഇത്രമാത്രം

Last Updated:
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിന മത്സരത്തിന്റെ 2000 ടിക്കറ്റുകള്‍കൂടി വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചതായി കെ.സി.എ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. 500 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില. ഈസ്റ്റ് ബ്ലോക്കിലെ അപ്പര്‍ ടിയര്‍ എഫിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.
പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ, സംസ്ഥാനത്തെ 2700, അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും.
ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. www.paytm.com, www.insider.in എന്നീ വെബ്ബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 (അപ്പര്‍ ടിയര്‍), 2000( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്‌പെഷ്യല്‍ ചെയര്‍) എിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
advertisement
ടിക്കറ്റുകള്‍ പേടിഎം വഴിയും insider.in വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്ബ്‌സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും.
സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
advertisement
നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കാര്യവട്ടം ഏകദിനമാകും പരമ്പരയിലെ വിജയിയെ നിര്‍ണ്ണയിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കാര്യവട്ടം ഏകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി 2000 ടിക്കറ്റുകൂടി; ചെയ്യേണ്ടത് ഇത്രമാത്രം
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement