ഏകദേശം 36 ദിവസം കൊണ്ട് 1200 കിലോമീറ്റർ നടന്ന് സിവിൻ കെപി ഏപ്രിൽ 11-നാണ് റിയാദിലെത്തിത്. തുടർന്ന് വ്യാഴാഴ്ച ഉച്ച റിയാദിലെ അൽ നസ്‌ർ സ്റ്റേഡിയത്തിനു വെളിയിൽ തന്റെ സൂപ്പർ താരത്തെ ഒന്ന് കണ്ടു. ഒരു ഒപ്പ് കിട്ടാൻ കൈയിൽ കരുതിയ ടീ ഷർട്ട് എടുത്ത് കൊടുത്തു. സിവിന്റെ സ്വ പ്നം ആ ടീ ഷർട്ടിൽ പതിഞ്ഞു. ഒരു സെൽഫിയും പകർത്തി. എല്ലാംകൂടി ഒന്നര മിനിറ്റ്. ഗുഡ് ബൈ...അപ്പോഴേക്കും ആളുകൾ കൂടി വാഹനം മുന്നോട്ടുനീങ്ങി. എന്നാൽ തന്റെ സൂപ്പർ താരത്തിനെ കണ്ട ഒന്നര മിനിറ്റ് തന്നെ സിവിന് ധാരാളമായിരുന്നു.
advertisement
Also read-ക്രിസ്റ്റ്യാനോയെ കാണാൻ മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ; ദുബായിൽ നിന്ന് റിയാദിലേക്ക്
റിയാദിൽ എത്തിയത് മുതൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ സിവിൻ തൻെറ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് കൊണ്ടിരുന്നു. മത്സരം കാണാൻ ടിക്കറ്റെടുത്ത സിവിൻ ഹോം ടീമിൻെറ ബെഞ്ചിൽ ഒരു സീറ്റും തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്. താൻ ദുബായിൽ നിന്ന് ഇത്രയും ദൂരം താണ്ടി കാൽനടയായി യാത്ര ചെയ്തത് ഒരേയൊരു കാര്യത്തിന് വേണ്ടി മാത്രമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനോടുള്ള സ്നേഹവും ബഹുമാനവും മാത്രമാണ് അതിന് കാരണമെന്നും സിവിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.