ക്രിസ്റ്റ്യാനോയെ കാണാൻ മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ; ദുബായിൽ നിന്ന് റിയാദിലേക്ക്

Last Updated:

ഏകദേശം 36 ദിവസം കൊണ്ട് 1200 കിലോമീറ്റർ നടന്ന് സിവിൻ കെപിയെന്ന മലയാളിയാണ് റിയാദിൽ എത്തിയത്

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ എഫ്സിയുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ദുബായിൽ നിന്ന് റിയാദിലേക്ക് കാൽനടയായി യാത്ര നടത്തി മലയാളി ആരാധകൻ. ഏകദേശം 36 ദിവസം കൊണ്ട് 1200 കിലോമീറ്റർ നടന്ന് സിവിൻ കെപിയെന്ന മലയാളിയാണ് റിയാദിൽ എത്തിയിരിക്കുന്നതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. റൊണാൾഡോയെ കാണുകയെന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണ് ഈ ഫുട്ബോൾ ആരാധകൻ ഇത്രയും ദൂരം കാൽനട യാത്ര ചെയ്ത് എത്തിയത്.
“ഒടുവിൽ ഞാൻ ഇവിടെ എത്തി. അൽ അവൽ പാർക്കിന് മുന്നിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇവിടെയാണ് തങ്ങളുടെ ഔദ്യോഗിക മത്സരം കളിക്കാൻ പോവുന്നത്. അദ്ദേഹത്തെ കാണാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു,” സിവിൻ അറബ് ന്യൂസിനോട് പറഞ്ഞു.
സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ സിവിൻ തൻെറ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. മത്സരം കാണാൻ ടിക്കറ്റെടുത്ത സിവിൻ ഹോം ടീമിൻെറ ബെഞ്ചിൽ ഒരു സീറ്റും തരപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്.
advertisement
“ഞാൻ ദുബായിൽ നിന്ന് ഇത്രയും ദൂരം താണ്ടി കാൽനടയായി യാത്ര ചെയ്തത് ഒരേയൊരു കാര്യത്തിന് വേണ്ടി മാത്രമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനോടുള്ള സ്നേഹവും ബഹുമാനവും മാത്രമാണ് അതിന് കാരണം,” സിവിൻ പറഞ്ഞു.
ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാണ് താരം 2022ൽ താരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ എഫ്സിയിൽ ചേരുന്നത്. റയൽ മാഡ്രിഡ്, യുവൻറസ് തുടങ്ങി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലും താരം കളിച്ചിട്ടുണ്ട്.
advertisement
യാത്ര വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ സിവിന് വലിയ സന്തോഷമുണ്ട്. ഇനി ഒരു വലിയ സമ്മാനം കൂടി തന്നെ തേടിയെത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. “അപ്രതീക്ഷിതമായി ജീവിതത്തിൽ ഉണ്ടാവുന്ന നിമിഷങ്ങൾ എപ്പോഴും മധുരമുള്ളതായിരിക്കും. ഇനിയും കൂടുതൽ ചിലത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു,” സിവിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പോർച്ചുഗീസ് സൂപ്പർതാരത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും ഒപ്പം ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കാനും സാധിച്ചാൽ തൻെറ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമാവുമെന്ന് സിവിൻ കരുതുന്നു. ആ മഹത്തായ നിമിഷത്തിന് താൻ കാത്തിരിക്കുകയാണെന്ന് സിവിൻ എംബിസിയോട് പറഞ്ഞു.
advertisement
“പ്രിയപ്പെട്ട ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽ കാണണമെന്ന എൻെറ സ്വപ്നം യാഥാർഥ്യമായി മാറണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുകയാണ്. അത് ആലോചിക്കുമ്പോൾ തന്നെ എനിക്ക് വലിയ സന്തോഷം തോന്നുന്നു. ജീവിതത്തിൽ എക്കാലത്തും ഓർത്തുവെക്കാൻ പറ്റുന്ന ഒരു നിമിഷമായിരിക്കും അത്,” സിവിൻ പറഞ്ഞു.
വെള്ളിയാഴ്ച അൽ നസറും അൽ ഫയ്ഹയും തമ്മിലുള്ള മത്സരം കാണാൻ സിവിൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. അൽ നസർ മത്സരത്തിൽ 3-1ന് വിജയം നേടി. ക്ലബ്ബിൻെറ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നത് സിവിനെ നിരാശനാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ക്രിസ്റ്റ്യാനോയെ കാണാൻ മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ; ദുബായിൽ നിന്ന് റിയാദിലേക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement