ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യമാണ് ആർസിബിയെ സ്വന്തമാക്കിയത്. ടീമിനെ സ്വന്തമാക്കാൻ രഞ്ജൻ പൈ, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയ പ്രമുഖരും രംഗത്തുണ്ടായിരുന്നു. ആര്യമൻ വിക്രം ബിർള പുതിയ ചെയർമാനായും സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായും ചുമതലയേൽക്കും.
2008-ൽ വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് വെറും 111.6 മില്യൺ ഡോളറിനാണ് (ഏകദേശം 1,043 കോടി രൂപ) ടീമിനെ വാങ്ങിയത്. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 1360 ശതമാനം വർധനവാണ് ഇപ്പോൾ ടീമിന്റെ മൂല്യത്തിലുണ്ടായിരിക്കുന്നത്. മല്യയ്ക്ക് ശേഷം ഡിയാജിയോ (Diageo) ഗ്രൂപ്പിന്റെ കീഴിലായിരുന്നു ടീം.
advertisement
ഡിയാജിയോയുടെ ഉടമസ്ഥതയിൽ ആർസിബി വലിയ വിജയങ്ങൾ സ്വന്തമാക്കി. 2024 ൽ വനിതാ ഐപിഎല്ലിൽ (WPL) ആദ്യ കിരീടം നേടി. 2025ൽ പുരുഷ ഐപിഎല്ലിൽ ടീം ആദ്യമായി ചാമ്പ്യന്മാരായി. 2026ൽ സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ രണ്ടാമത്തെ ഡബ്ല്യുപിഎൽ കിരീടം സ്വന്തമാക്കി.
നിലവിൽ ഐപിഎല്ലിലും ഡബ്ല്യുപിഎല്ലിലും നിലവിലെ ചാമ്പ്യന്മാരാണ് ആർസിബി. വിരാട് കോഹ്‌ലി, സ്മൃതി മന്ദാന തുടങ്ങിയ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ബെംഗളൂരുവിലെ വലിയ ആരാധകവൃന്ദവും ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കായിക ബ്രാൻഡുകളിലൊന്നായി മാറ്റിയിരിക്കുന്നു.
Summary: In a historic move for global sports, Royal Challengers Bengaluru (RCB) has been sold for a staggering USD 1.78 billion (approx. ₹16,706 crore). The franchise was acquired by a high-profile India-US consortium led by Aditya Birla Group, The Times of India Group, Bolt Ventures, and Blackstone. This transaction stands as the most expensive sale in IPL history, surpassing the previous record held by Rajasthan Royals. Aryaman Vikram Birla will take over as Chairman, with Satyan Gajwani as Vice Chairman.
