കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ മുന്നേറാനായെന്നതും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 2015ല്‍ ലോക റാങ്കിംഗില്‍ 173 ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 97 ാം സ്ഥാനത്താണ്. യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ.
Also Read: ആരാധകരുടെ പാട്ടിന് മൈതാനത്ത് ചുവടുവെച്ച് പാണ്ഡ്യ
ഗ്രൂപ്പില്‍ ലോകറാങ്കിങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത് യുഎഇ മാത്രം. ആദ്യ മത്സരത്തിലെ എതിരാളികളായ തായ്‌ലന്‍ഡ് റാങ്കിംഗില്‍ 118 ാം സ്ഥാനത്താണ്. സമീപകാലത്ത് ഏറെ മുന്നേറ്റമുണ്ടാക്കിയ ഏഷ്യന്‍ ടീമാണെങ്കിലും ഒടുവില്‍ നടന്ന സുസുക്കി കപ്പില്‍ തായ്‌ലന്‍ഡ് സെമിയില്‍ പുറത്തായിരുന്നു. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നതെങ്കിലും ഇന്ത്യയേക്കാള്‍ കൂടുതല്‍ തവണ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ചരിത്രമുണ്ട് തായ്‌ലന്‍ഡിന് .
advertisement
Also Read: 31 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; നാണക്കേടുമായി ഓസീസ്
എതിര്‍ഗോള്‍ വല ചലിപ്പിക്കാന്‍ മുന്നേറ്റ നിര ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അമിത ഭാരം സുനില്‍ ഛേത്രിയെ തളര്‍ത്തുമോയെന്നും ആശങ്കയുണ്ട്. അതേസമയം പ്രതിരോധ നിര ഫോമിലാണെന്നത് ആശ്വാസം നല്‍കുന്നു. ആഷിഖ് കുരുണിയനും അനസ് എടത്തൊടികയുമാണ് ടീമിലെ മലയാളികള്‍. ഏഷ്യന്‍ കപ്പിലേക്കുള്ള മടങ്ങി വരവ് നീലപ്പട ജയത്തോടെ ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.