ആരാധകരുടെ പാട്ടിന് മൈതാനത്ത് ചുവടുവെച്ച് പാണ്ഡ്യ
Last Updated:
സിഡ്നി: നാലാം മത്സരത്തില്‍ പരാജയപ്പെടില്ലെന്ന് ഉറപ്പായതോടെ ഇന്ത്യന്‍ ടീം ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ഉയര്‍ത്തുന്ന ആവേശത്തിലാണ്. കളത്തിലെയും ഡ്രസിങ്ങ് റൂമിലെയും താരങ്ങളുടെ പെരുമാറ്റത്തില്‍ ആ ആവേശവും സന്താഷവും കാണാന്‍ കഴിയും. സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ഇന്ത്യ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കുകയാണ്. മഴയും വെളിച്ചക്കുറവും വില്ലനായിരുന്നെങ്കില്‍ ഇന്ത്യക്ക് മത്സരം ജയിക്കാനും കഴിയുമായിരുന്നു.
മത്സരത്തില്‍ കാണികള്‍ക്കായി മതാനത്ത് നൃത്തച്ചുവടുകള്വെച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയാണ് സിഡ്നി മൈതാനത്ത് നിന്ന് വാര്‍ത്തകളില്‍ നിറയുന്നത്. ഗ്യാലറിയില്‍ ആരാധകരുടെ പാട്ടിനനുസരിച്ചായിരുന്നു താരം മൈതാനത്ത് ചുവടുകള്‍വെച്ചത്. പകരക്കാരനായി മൈതാനത്ത് ഇറങ്ങിയപ്പോഴായിരുന്നു പാണ്ഡ്യയുടെ നൃത്തം.
Also Read: 31 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; നാണക്കേടുമായി ഓസീസ്
വിദേശ പര്യടനങ്ങളില്‍ ടീമിനൊപ്പം ഉണ്ടാകാറുള്ള ആരാധക കൂട്ടായ്മയായ 'ഭാരത് ആര്‍മി'യുടെ പാട്ടിനൊത്താണ് പാണ്ഡ്യ ഡാന്‍സ് കളിച്ചത്. മഴ മൂലം ആദ്യ സെഷന് മുഴുവനായി നഷ്ടപ്പെട്ട ശേഷം ഇന്ത്യന്‍ ടീം മൈതാനത്ത് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
advertisement
#AUSvIND We love this guy! @hardikpandya7 doing a little dance to our Bharat Army chant for him.
.
.#BharatArmySongBook #BharatArmy #TeamIndia #12thMan #WinLoseOrDraw #COTI 🇮🇳 pic.twitter.com/XvS47RKv8J
— The Bharat Army (@thebharatarmy) January 5, 2019
advertisement
ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പാണ്ഡ്യയുടെ പിന്നില്‍ നിന്ന് ആരാധകര്‍ പാട്ട് പാടുകയായിരുന്നു. ഇതോടെ ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന പാണ്ഡ്യ ചുവടുവെച്ചു. ഭാരത് ആര്‍മി തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 3:33 PM IST