‘ഞങ്ങൾക്കെതിരെ മാർച്ചിൽ കളിക്കാനിരുന്ന പരമ്പരയിൽനിന്ന് ഓസ്ട്രേലിയ പിൻവാങ്ങിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തിനായി കളിക്കുന്നതിൽ ഞാന്‍ അഭിമാനം കൊള്ളുന്നു. ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ മികച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. അതിൽനിന്നു പിന്നോട്ടു വലിക്കുന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം.’– റാഷിദ് ട്വിറ്ററിൽ കുറിച്ചു. ‘അഫ്ഗാനിസ്ഥാനോടു കളിക്കുന്നത് ഓസ്ട്രേലിയയ്ക്ക് അസൗകര്യമുണ്ടാക്കുന്നുവെങ്കിൽ, ബിഗ് ബാഷ് ലീഗിലെ എന്റെ സാന്നിധ്യം കൊണ്ട് ഞാൻ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല.’ റാഷിദ് ഖാൻ പ്രതികരിച്ചു.
advertisement
യുഎഇയില്‍ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ നിന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കുകയും പാർക്കുകളിലും ജിമ്മുകളിലും വിലക്കേർപ്പെടുത്തുകയും ചെയ്ത താലിബാൻ നടപടികളിൽ പ്രതിഷേധമറിയിച്ച ഓസീസ് ക്രിക്കറ്റ് ബോർഡ്, ഓസ്ട്രേലിയൻ സർക്കാരുമായി ആലോചിച്ച ശേഷമാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നതെന്നും അറിയിച്ചു.