കഴിഞ്ഞ ദിവസമാണ് ഹഫീസ് അടക്കം ഏഴ് താരങ്ങൾക്കുകൂടി കോവിഡ‍് 19 പോസിറ്റീവാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. 29 അംഗ ടീമിലെ പത്ത് താരങ്ങൾക്ക് കോവിഡ് ബാധിച്ചെന്നായിരുന്നു ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
പുതിയ പരിശോധനാഫലം ഹഫീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പിസിബിയുടെ പരിശോധനാഫലത്തിന് പിന്നാലെ ഹാഫിസും കുടുംബാംഗങ്ങളും പരിശോധന നടത്തുകയായിരുന്നു. ഇതിൽ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
advertisement
സെക്കന്റ് ഒപ്പീനിയൻ എന്ന നിലയ്ക്കും ആത്മ സംതൃപ്തിക്കും വേണ്ടിയാണ് താൻ സ്വന്തം നിലയ്ക്ക് വീണ്ടും പരിശോധന നടത്തിയതെന്ന് ഹഫീസ് ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച്ചയാണ് പിസിബി ടീമിലെ 35 കളിക്കാർക്കും പരിശോധന നടത്തിയത്. ഇതിൽ പത്ത് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായ താരങ്ങൾക്ക് ആർക്കും ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടായിരുന്നില്ലെന്നും പിസിബി അറിയിച്ചിരുന്നു.
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായിട്ടാണ് താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്. ഈ മാസം 28ന് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് കോവിഡിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം.