Pakistan vs England| മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ

Last Updated:

29 അംഗ ടീമിലെ പത്ത് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ കൂടുതൽ താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഹാരിസ് റഊഫ്, ഷദാബ് ഖാൻ, ഹൈദർ അലി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവായിരിക്കുന്നത്.
ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്, ഫാസ്റ്റ് ബൗളർ വഹാബ് റിയാസ് അടക്കം ഏഴ് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ 29 അംഗ ടീമിലെ പത്ത് അംഗങ്ങൾക്ക് കോവിഡ് 19 ബാധിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജുലൈ 30 ന് നടക്കാനിരിക്കുന്ന ഇംഗ്ലീഷ് പര്യടനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
അതേസമയം, ഇംഗ്ലണ്ടുമായുള്ള മത്സരം നടക്കുമെന്ന് തന്നെയാണ് പാക് ക്രിക്കറ്റ് ബോർഡ് ഇതുവരെ അറിയിച്ചിരിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് പര്യടനത്തിനുള്ളത്. കോവിഡ‍് സ്ഥിരീകരിച്ച താരങ്ങൾ ഒഴികെയുള്ള അംഗങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 28 ന് തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. രോഗം ബാധിച്ച താരങ്ങളോട് ഐസൊലേഷനിലേക്ക് മാറാനും ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിട്ടുണ്ട്. രോഗ ബാധയേറ്റവർ രോഗമുക്തരായാൽ പരിശോധനകൾ പൂർത്തിയാക്കി ടീമിൽ തിരിച്ചെത്തുമെന്നും പാക് ക്രിക്കറ്റ് ബോർഡ് പറയുന്നു.
advertisement
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]Rehana Fathima Viral Video | കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
അതേസമയം, ഇംഗ്ലണ്ടിന്റെ തീരുമാനവും ഇതിൽ നിർണായകമാണ്. പാക് ടീമിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സമയത്ത്, മത്സരം നടക്കുമെന്ന് തന്നെയായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ആഷ്ലി ഗിൽസ് അറിയിച്ചത്. എന്നാൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തീരുമാനമെന്താകുമെന്ന് വ്യക്തമല്ല.
advertisement
ഹൈദർ അലി, ഹാരിസ് റഊഫ്, ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമ്രാൻ ഖാൻ, ഖാഷിഫ് ഭട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹുസ്സൈൻ, മുഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നീ താരങ്ങൾക്കും ടീം സപ്പോർട്ട് സ്റ്റാഫ് മലംഗ് അലിക്കുമാണ് നിലവിൽ കോവിഡ‍് 19 പോസിറ്റീവ് ആയിരിക്കുന്നത്.
advertisement
ടീമിലെ മറ്റ് അംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്. വ്യാഴാഴ്ച്ചയും ഇവർക്ക് കോവിഡ് പരിശോധന നടത്തും.
കോവിഡ് സ്ഥിരീകരിച്ച താരങ്ങൾക്കൊന്നും യാതൊരു ലക്ഷണങ്ങളും കാണിച്ചിരുന്നില്ല. അതേസമയം, പാകിസ്ഥാനിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 185,034 ആയി. ഇതുവരെ 3,695 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Pakistan vs England| മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement