സെമിയിലെ മറ്റൊരു മത്സരത്തിൽ തായ്ലൻ്റിൻ്റെ രാച്ചനോക് ഇൻ്റാണോണിൻ്റെ വെല്ലുവിളിയെ മറികടന്ന് ജപ്പാൻ താരം നോസോമി ഒകുഹാര ഫൈനലിൽ എത്തിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് ഒകുഹാര വിജയം സ്വന്തമാക്കിയത്. സ്കോർ : 16- 21, 21-16, 21-19.
Also Read-Women's T20I | ടി20യിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾ; ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റ് തോൽവി
സ്വിസ് ഓപ്പൺ ഫൈനലിലെ തോൽവിയുടെ കുറവ് നികത്താനുറച്ച് ഈ ടൂർണമെൻ്റിൽ ജയം തേടി ഇറങ്ങിയ സിന്ധുവിന് സെമിയിലെ തോൽവി നിരാശ സമ്മാനിക്കുന്നതായി. ഒളിംപിക്സ് യോഗ്യത നേടാൻ ഈ ടൂർണമെൻ്റിലെ വിജയം കണക്കാക്കില്ല എന്നത് കൊണ്ടും പരുക്ക് കൊണ്ടും പല മുൻനിര താരങ്ങൾ പിൻമാറിയ ടൂർണമെൻ്റ് ആയിട്ട് കൂടി താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പലപ്പോഴും തീ പാറുന്ന പോരാട്ടങ്ങൾക്കാണ് ടൂർണമെൻ്റ് വേദിയായത്.
advertisement
ഇന്ത്യയുടെ ആകെ പ്രതീക്ഷയായിരുന്ന സിന്ധുവും പുറത്തായതോടെ ടൂർണമെൻ്റിൽ ഇന്ത്യയുടെ വെല്ലുവിളിയും അവസാനിച്ചു. ബാക്കി ഇന്ത്യൻ താരങ്ങളെല്ലാം നേരത്തെ പുറത്തായിരുന്നു. സിന്ധുവിന് സെമിയിൽ കാലിടറിയതോടെ ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ 2001ന് ശേഷം ഒരു കിരീടം എന്ന ഇന്ത്യയുടെ മോഹവും ഒരു വിദൂര സ്വപ്നം എന്ന നിലയിൽ ബാക്കിയായി. ഇത് വരെ ഇംഗ്ലണ്ട് ഓപ്പൺ സ്വന്തമാക്കിയത് രണ്ടേ രണ്ട് ഇന്ത്യക്കാരാണ് - പ്രകാശ് പദുക്കോൺ (1980), പി ഗോപിച്ചന്ദ് (2001). ഗോപിചന്ദിന് ശേഷം ഈ ടൂർണമെൻ്റിലെ കിരീടം ഇനി എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്ന് ഉറ്റുനോക്കുകയാണ് ആരാധകരും. കാത്തിരിക്കാം പ്രതീക്ഷയോടെ.
Summary: Sindhu fails to deliver in the Semis of All England Open, Lost to Pornpawee Chochuvong.