വളരെ തുച്ഛമായ പണത്തിന് വേണ്ടി ശ്രീലങ്കയുടെ നാല് സീനിയർ താരങ്ങൾ വേണ്ടി മറ്റ് 37 താരങ്ങളുടെ കരിയര്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു ഒരു സ്വകാര്യ ടിവി ചാനലിലെ അഭിമുഖത്തിനടിയിൽ മുരളി പറഞ്ഞത്. കാര്യങ്ങളുടെ യഥാസ്ഥിതി എന്താണെന്ന് അറിയാതെ ഒന്നും വിളിച്ചു പറയരുത് എന്നും താങ്കളെ മറ്റാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എന്നാണ് മാത്യൂസും കരുണരത്നെയും തങ്ങളുടെ കത്തിലൂടെ വിശദീകരിക്കുന്നു. തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻറെ വിമർശനമെന്നും അനാവശ്യമായ വിദ്വേഷമാണ് അദ്ദേഹം കാണിക്കുന്നതെന്നും പറഞ്ഞ താരങ്ങൾ മുരളീധരൻ കാര്യങ്ങൾ ഒന്നുമറിയാതെയാണ് വിമർശനം നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.
advertisement
"കരാറുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശനം കേവലം സാമ്പത്തികത്തിന്റെ പേരിലാണ് എന്നുള്ള താങ്കളുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ഈ വിഷയത്തെ കുറിച്ച് തെറ്റായ കാര്യങ്ങൾ ആരോ താങ്കളെ ധരിപ്പിച്ചിരിക്കുകയാണ് എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. താരങ്ങളും ബോർഡും തമ്മിൽ ഒരു കാലത്തും യോജിപ്പിൽ എത്തരുതെന്നും നിലവിലുള്ള പ്രശ്നങ്ങൾ അനന്തമായി നീളണമെന്നുമാണ് അത്തരക്കാരുടെ ആവശ്യം. രഹസ്യമായി ഇരിക്കേണ്ട കാര്യങ്ങളാണ് താങ്കൾ ചാനൽ അഭിമുഖത്തിലൂടെ പരസ്യമാക്കിയത്." ഇരുവരും കത്തിൽ വിശദീകരിച്ചു.
Also read- INDvsSL| പരമ്പര നേടാൻ ധവാനും സംഘവും ഇറങ്ങുന്നു; പരുക്കിൽ നിന്ന് മുക്തനായി സഞ്ജു
പ്രതിഫല വിഷയത്തിൽ ഉണ്ടായ തർക്കങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റിൽ കടുത്ത പ്രതിസന്ധിക്ക് കാരണമായിരുന്നു. കരാറിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താരങ്ങൾ ആദ്യം ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. പിന്നീട് താത്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കൻ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യക്കെതിരായ പരമ്പരയിലും കളിക്കാൻ തയ്യാറായത്.
Also read- ഇവന്‍ വീരുവിന് പകരക്കാരന്‍ തന്നെ! പൃഥ്വി ഷായെ വാനോളം പ്രശംസിച്ച് ആരാധകര്‍
ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് വേണ്ടി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗ ടീമിനെ തിരഞ്ഞെടുത്തതെങ്കിലും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സീനിയർ താരമായ ഏയ്ഞ്ചലോ മാത്യൂസ് പിന്മാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സീനിയർ താരങ്ങളായ മാത്യൂസിനെയും കരുണരത്നയെയും ബോർഡ് ഒഴിവാക്കിയതാണെന്ന് പിന്നീട് വ്യക്തമായി. ഇതിൽ ക്ഷുഭിതനായ മാത്യൂസ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ബോർഡിനെ അറിയിച്ചിരുന്നു. വൈകാതെ അദ്ദേഹത്തിൻറെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.