TRENDING:

'ടൈം ഔട്ട് അല്ല'; ഫോർത്ത് അമ്പയർ തീരുമാനത്തിനെതിരെ വീഡിയോ തെളിവുമായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്

Last Updated:

സധീര സമരവിക്രമ ഔട്ടായതിന് ശേഷം ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തി ബോളറെ നേരിടാൻ രണ്ട് മിനിറ്റിൽ അധികം സമയം എടുത്തു എന്നാണ് ആരോപണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതിയ ബാറ്റ്സ്മാന് ഗ്രൗണ്ടിൽ പ്രവേശിക്കാനുള്ള രണ്ട് മിനിട്ട് എന്ന സമയം താൻ തെറ്റിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ താം ഏയ്ഞ്ചലോ മാത്യൂസ്. ന്യൂഡൽഹിയിൽ നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ ടൈം ഔട്ട് ആയതിന്‍റെ പേരിൽ പുറത്തായത്തിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
advertisement

സധീര സമരവിക്രമ ഔട്ടായതിന് ശേഷം ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തി ബോളറെ നേരിടാൻ രണ്ട് മിനിറ്റിൽ അധികം സമയം എടുത്തു എന്നാണ് ആരോപണം.സംഭവ ശേഷം ഏയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെ അമ്പയർമാരുമായും ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് ഹസനുമായും കളിയ്ക്കിടെ വലിയ തർക്കത്തിൽ ഏർപ്പെട്ടു.

വൈകി വന്ന ഏയ്ഞ്ചലൊ മാത്യൂസ് പുറത്ത്; ചരിത്രത്തിലാദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റര്‍

മത്സര ശേഷം ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ കൈ കൊടുത്തില്ല. മത്സരത്തിൽ ഓൾ ഔട്ട്‌ ആയി ബംഗ്ലാദേശിനോട് തോൽവി ഏറ്റു വാങ്ങിയ ശേഷം, തനിയ്ക്കെതിരെയുള്ള ആരോപണത്തെ അത്യന്തം അപമാനകരം എന്നും മാത്യൂസ് വിശേഷിപ്പിച്ചു.

advertisement

താൻ സമയം അവസാനിക്കുന്നതിന് അഞ്ച് സെക്കൻഡ് മുമ്പ് തന്നെ ക്രീസിലെത്തി എന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായി മാത്യൂസ് മത്സര ശേഷം രംഗത്ത് വന്നു.

ഫോർത്ത് അമ്പയറിന്റെ തീരുമാനം തെറ്റാണ്! എനിക്ക് ഇനിയും അഞ്ചു സെക്കൻഡ് അവശേഷിച്ചിരുന്നുവെന്ന് ഈ വീഡിയോ നോക്കിയാൽ മനസ്സിലാകും. ഫോർത്ത് അമ്പയറിന് ഈ കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയില്ലേ? ക്യാച്ച് എടുക്കുന്ന സമയത്ത് തന്നെ ഉള്ള സ്‌ക്രീനിൽ തന്നെ എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടുന്നത് കാണാനാകും.- ആഞ്ചലോ മാത്യൂസ് തന്റെ പോസ്റ്റിൽ കുറിച്ചു.

advertisement

‘ഷെയിം ഓൺ യു ഷാക്കിബ്’ ഏയ്ഞ്ചലൊ മാത്യൂസിനെ ടൈം ഔട്ടിൽ പുറത്താക്കാന്‍ അപ്പീല്‍ ചെയ്ത ബംഗ്ലാദേശ് നായകനെതിരെ ക്രിക്കറ്റ് പ്രേമികള്‍

ഇന്നിങ്സ് ബ്രേക്കിന്റെ സമയത്ത് ഫോർത്ത് അമ്പയർ അഡ്രിയൻ ഹോൾഡ് സ്റ്റോക്ക് ഈ കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിച്ചു.

” ഒരു ബാറ്റർ ഔട്ടായ ശേഷം അടുത്തയാൾ രണ്ട് മിനിറ്റിന് ഉള്ളിൽ തന്നെ ക്രീസിൽ എത്തണം, അല്ലാത്ത സാഹചര്യത്തിൽ ക്രിക്കറ്റ്‌ നിയമങ്ങൾ അനുസരിച്ച് ടി വി അമ്പയറിന് ഗ്രൗണ്ട് അമ്പയർമാർ പറയുന്നതേ ചെയ്യാൻ കഴിയൂ. ” – ഹോൾഡ് സ്റ്റോക്ക് പറഞ്ഞു.

advertisement

” ഹെൽമെറ്റിന്റെ സ്ട്രാപ്പിനെ തുടർന്ന് ഉണ്ടായ പ്രശ്നം നടക്കുന്നതിന് മുമ്പ് തന്നെ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിൽ എത്താൻ വൈകിയിരുന്നുവെന്ന് ” അദ്ദേഹം കൂട്ടിച്ചേർത്തു.പക്ഷെ മാത്യൂസ് ഹോൾഡ് സ്റ്റോക്കിനോട് വിയോജിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

” ഫോർത്ത് അമ്പയറിന്റെ തീരുമാനം തെറ്റായിരുന്നു! ഹെൽമറ്റിന്റെ പ്രശ്നം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ക്രീസിൽ എത്താൻ എനിക്ക് അഞ്ച് സെക്കൻഡ് അവശേഷിച്ചിരുന്നു. ഫോർത്ത് അമ്പയറിന് ഇതിൽ വ്യക്തത വരുത്താൻ കഴിയില്ലേ ? സേഫ്റ്റി പ്രധാനമാണെന്നുള്ളതുകൊണ്ടാണ് ബൌളറിനെ ഫേസ് ചെയ്യും മുമ്പ് ഹെൽമെറ്റിന്റെ പ്രശ്നം ചൂണ്ടിക്കാണിച്ചത് ” – മാത്യൂസ് മറ്റൊരു പോസ്റ്റിൽ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടൈം ഔട്ട് അല്ല'; ഫോർത്ത് അമ്പയർ തീരുമാനത്തിനെതിരെ വീഡിയോ തെളിവുമായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്
Open in App
Home
Video
Impact Shorts
Web Stories