വൈകി വന്ന ഏയ്ഞ്ചലൊ മാത്യൂസ് പുറത്ത്; ചരിത്രത്തിലാദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റര്‍

Last Updated:

ഒരു പന്ത് പോലും നേരിടാതെ നിരാശനായി ക്രീസ് വിട്ട മാത്യൂസ് ബൗണ്ടറി ലൈനിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് നീരസം പ്രകടമാക്കി

ടൈം ഔട്ടിലൂടെ പുറത്താകുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ബാറ്ററായി ശ്രീലങ്കന്‍ താരം ഏയ്ഞ്ചലൊ മാത്യൂസ്. 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവം നിമിഷം നേരം കൊണ്ട് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.
ശ്രീലങ്കൻ ഇന്നിംഗ്സിലെ 25-ാം ഓവറിൽ സമരവിക്രമ പുറത്തായപ്പോഴാണ് ഏയ്ഞ്ചലോ മാത്യൂസ് ബാറ്റ് ചെയ്യാനായി എത്തുന്നത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി 2 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ തയാറായി ക്രീസിൽ ഉണ്ടാകണമെന്നാണ് നിബന്ധന. ക്രീസിലെത്തിയ മാത്യൂസ് ഹെൽമറ്റ് സ്ട്രാപ്പ് മുറക്കിയപ്പോഴാണ് കേട് സംഭവിച്ചതായി മനസിലാക്കുന്നത്. അപ്പോഴേക്കും ഒരു മിനിറ്റ് 55 സെക്കൻഡ് പിന്നിട്ടിരുന്നു.
മറ്റൊരു ഹെൽമറ്റുമായി കരുണരത്നെ ഓടിയെത്തിയെങ്കിലും സമയം വൈകുന്നത് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കീബ് അല്‍ ഹസന്‍ അമ്പയറെ അറിയിച്ചു. നിയമപ്രകാരം ടൈംഡ് ഔട്ടാക്കണമെന്ന അപ്പീൽ പരിഗണിച്ചേ മതിയാകുമായിരുന്നുള്ളൂ ഫീൽഡ് അമ്പയറായ ഇറാസ്മസിന്. ആദ്യം തമാശയായി കണക്കാക്കിയ ഏയ്ഞ്ചലോ മാത്യൂസ് ഗൗരവം മനസിലാക്കി, 2 അമ്പയർമാരോടും കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ബംഗ്ലദേശ് ടീം അപ്പീലിൽ ഉറച്ചുനിന്നതോടെ ചരിത്രത്തിലാദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി.
advertisement
advertisement
നിരാശനായി ക്രീസ് വിട്ട മാത്യൂസ് ബൗണ്ടറി ലൈനിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് നീരസം പ്രകടമാക്കി. ബംഗ്ലദേശ് ടീം മാനെജ്മെന്റിനോടും മാത്യൂസ് തർക്കിച്ചു
ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ് ഈ വിക്കറ്റ് തുടക്കമിട്ടത്. ഉസ്മാൻ ഖവാജ, ഗൗതം ഗംഭീർ, ഡെയ്ൽ സ്റ്റെയ്ൻ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അപലപിച്ചു. ക്രിക്കറ്റ് നിയമത്തിലെ ചില പൊളിച്ചെഴുത്തിനും ഈ സംഭവം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2 മിനിറ്റെന്ന നിശ്ചിത സമയത്തിനുള്ളിൽ മാത്യൂസ് ക്രീസിലുണ്ടായിരുന്നിട്ടും ഹെൽമെറ്റിലെ പ്രശ്നം ടൈംഔട്ടിന് കാരണമാകുന്നത് എങ്ങനെയെന്നതാണ് ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലെ പ്രധാന ചർച്ച.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വൈകി വന്ന ഏയ്ഞ്ചലൊ മാത്യൂസ് പുറത്ത്; ചരിത്രത്തിലാദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റര്‍
Next Article
advertisement
വഖഫ് ബിൽ റദ്ദാക്കൽ മുതൽ ലേബർ സെൻസസ് വരെ: ബീഹാറിലെ മഹാസഖ്യത്തിന്റെ പ്രകടന പത്രികയിലെ 10 വാഗ്ദാനങ്ങൾ
വഖഫ് ബിൽ റദ്ദാക്കൽ മുതൽ ലേബർ സെൻസസ് വരെ: ബീഹാറിലെ മഹാസഖ്യത്തിന്റെ പ്രകടന പത്രികയിലെ 10 വാഗ്ദാനങ്ങൾ
  • മഹാസഖ്യം 2025 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമഗ്ര പ്രകടന പത്രിക പുറത്തിറക്കി.

  • പ്രതിജ്ഞാബദ്ധമായ 10 പ്രധാന വാഗ്ദാനങ്ങളിൽ തൊഴിൽ, നീതി, ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • ഓരോ കുടുംബത്തിനും തൊഴിൽ, ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ എന്നിവ വാഗ്ദാനം.

View All
advertisement