സ്വന്തം സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിന്റെ 25-ാം മിനുറ്റിൽ യെർസൻ മൊസ്ക്വറയിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്.
Also Read: Argentina in Kerala| മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും
എന്നാൽ രണ്ടാം പകുതിയുടെ ആരംഭത്തിൽ നിക്കൊളാസ് ഗോൺസാലസിലൂടെ അർജന്റീന തിരിച്ചടിച്ചു. ജെയിംസ് റോഡ്രിഗ്വസ് നേടിയ പെനൽറ്റി ഗോളിലൂടെ മത്സരത്തിന്റെ അറുപതാം മിനിറ്റിൽ കൊളംബിയ വിജയം നേടുകയായിരുന്നു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും ഇരുപതാം മിനുറ്റിൽ ഡിയഗോ ഗോമസിലൂടെ മുന്നിലെത്തിയ പരഗ്വായെ തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞില്ല. മുൻനിരയിൽ റോഡ്രിഗോ എൻട്രിക്ക് വിനീഷ്യസ് അണിനിരത്തി കൊണ്ടാണ് ബ്രസീൽ ഗ്രൗണ്ടിൽ ഇറങ്ങിയത്.
advertisement
എല്ലാ ടീമുകളും ലാറ്റിന അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ 8 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അർജന്റീന 12 പോയിന്റുമായാണ് ഒന്നാമത് എത്തിയത്. 16 പോയന്റോടെ കൊളംബിയ രണ്ടാം സ്ഥാനത്തും 15 പോയിന്റ് ഉള്ള ഉറുഗ്വായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 10 പോയിന്റുമായി ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. 2026 ലോകകപ്പിലേക്ക് ആറ് ടീമുകൾക്കാണ് നേരിട്ട് യോഗ്യത നേടാൻ ആവുക