ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറിലായിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീനയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരു ടീമുകളും ആദ്യമായി നേർക്കുനേർ എത്തിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ജയിച്ചത്.
Also Read-അർജന്‍റീനയോ ഫ്രാൻസോ? ലോകകപ്പ് ജേതാക്കൾ നാട്ടിലേക്ക് മടങ്ങുന്നത് 347 കോടിയോളം രൂപയുമായി
1978ലെ ലോകകപ്പിലാണ് ഇരുവരും പിന്നീട് ഏറ്റുമുട്ടിയത്. ഇത്തവണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. ആ കുതിപ്പ് തുടര്‍ന്ന അർജന്റീന ഫൈനലില്‍ നെതര്‍ലന്‍ഡിനെ കീഴടക്കി ആദ്യമായി ലോകചാമ്പ്യന്മാരായി.
advertisement
ഇതിന് പുറമേ ഒമ്പത് സൗഹൃമത്സരങ്ങളിലും ഇരുവരും നേർക്ക് നേര്‍ വന്നിട്ടുണ്ട്. അര്‍ജന്‍റീന നാലെണ്ണത്തിലും ഫ്രാന്‍സ് രണ്ടെണ്ണത്തിലും ജയിച്ചു. മൂന്നെണ്ണത്തില്‍ സമനിലയും. ഇന്ന് രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്. അർജന്റീനയും ഫ്രാൻസും വീണ്ടും ഏറ്റുമുട്ടുമ്പോൾ ആരാകും പൊന്നിൻ കപ്പിൽ മുത്തമിടുകയാണെന്നാണ്.