അർജന്‍റീനയോ ഫ്രാൻസോ? ലോകകപ്പ് ജേതാക്കൾ നാട്ടിലേക്ക് മടങ്ങുന്നത് 347 കോടിയോളം രൂപയുമായി
- Published by:Anuraj GR
- news18-malayalam
Last Updated:
ഫിഫ ലോകകപ്പിൽ നിന്ന് ജേതാക്കൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ക്യാഷ് പ്രൈസ് എത്രയാണെന്ന് നോക്കാം...
ലോകകപ്പ് ഫൈനലിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്‍റീനയും ഫ്രാൻസും ഇന്ന് കളത്തിലിറങ്ങുന്നത്. ലാറ്റിനമേരിക്കയിൽനിന്ന് മൂന്ന് ലോകകപ്പ് കിരീടം നേടുന്ന മൂന്നാമത്തെ ടീമാകുകയാണ് അർജന്‍റീനയുടെ ലക്ഷ്യം. ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി അവസാന മത്സരം കളിക്കുന്ന മെസിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാമാകില്ല. കിരീടം നേടാനുള്ള അദ്ദേഹത്തിന്റെ അവസാന ശ്രമമാണിത്. 2014-ൽ നേരിയ വ്യത്യാസത്തിലാണ് അർജന്‍റീനയ്ക്ക് ലോകകപ്പ് നഷ്ടമായത്. എട്ട് വർഷത്തിന് ശേഷം, മെസ്സിയും അർജന്റീനയും വീണ്ടും ചരിത്രമെഴുതാനുള്ള അവസരത്തിനരികെയാണ്.
ഈ ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ്. ഫിഫ ലോകകപ്പിൽ നിന്ന് ജേതാക്കൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ക്യാഷ് പ്രൈസ് എത്രയാണെന്ന് നോക്കാം…
ഫിഫ ലോകകപ്പ് 2022 ഫൈനലിലെ വിജയിക്ക് 42 മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും, ഇത് ഏകദേശം 347 കോടി രൂപയോളം വരും. റണ്ണറപ്പിന് 30 മില്യൺ ഡോളർ അഥവാ 248 കോടി രൂപ ലഭിക്കും. ശനിയാഴ്ച രാത്രി 2-1ന് മൊറോക്കോയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യയ്ക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തുള്ള മോറോക്കോയ്ക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) ലഭിക്കും.
advertisement
ലോകകപ്പ് ഫൈനൽ കളിക്കാൻ കളത്തിലിറങ്ങുമ്പോൾ അർജന്റീനയിലെയും ഫ്രാൻസിലെയും താരങ്ങളുടെ മനസ്സിൽ ലഭിക്കാൻ പോകുന്ന പണത്തേക്കാൾ, ഫിഫയുടെ ആറുകിലോയോളം വരുന്ന തനിത്തങ്കത്തിൽ തീർത്ത ട്രോഫിയാകും ഉണ്ടാകുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അർജന്‍റീനയോ ഫ്രാൻസോ? ലോകകപ്പ് ജേതാക്കൾ നാട്ടിലേക്ക് മടങ്ങുന്നത് 347 കോടിയോളം രൂപയുമായി