TRENDING:

ഏഷ്യൻ ഗെയിംസിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യ; പുരുഷൻമാരുടെ തുഴച്ചിൽ ടീം ഫൈനലിൽ

Last Updated:

ഇരു ടീമുകളും ഫൈനൽ എ മൽസരങ്ങളിലേക്ക് യോ​ഗ്യത നേടി. നാളെയാണ് ഇരു ടീമുകളുടെയും അടുത്ത മൽസരങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യൻ തുഴച്ചിൽ ടീം. ലൈറ്റ്‌വെയ്റ്റ് മെൻസ് ഡബിൾ സ്കൾസിൽ (Lightweight Men’s Double Sculls) മത്സരിച്ച ഇന്ത്യയുടെ അർജുൻ ലാൽ ജാട്ടും അരവിന്ദ് സിങ്ങും രണ്ടാമത് ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി. മൽസരത്തിൽ 6:27.45 സെക്കൻഡിലാണ് ഇവർ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ടീമിലെ തന്നെ, സത്‌നം സിങ്ങും പർമീന്ദർ സിംഗും മറ്റൊരു മൽസരത്തിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഇരു ടീമുകളും ഫൈനൽ എ മൽസരങ്ങളിലേക്ക് യോ​ഗ്യത നേടി. നാളെയാണ് ഇരു ടീമുകളുടെയും അടുത്ത മൽസരങ്ങൾ.
advertisement

അതേസമയം, ഇന്ത്യൻ ലൈറ്റ്‌വെയ്റ്റ് വുമൺസ് ഡബിൾ സ്‌കൾസിൽ കിരണും അൻഷിക ഭാരതിയും 7:27.57 എന്ന സമയത്തിൽ ഫിനീഷ് ചെയ്തു. ഫൈനൽ പ്രവേശനത്തിനുള്ള റെപച്ചേജ് റൗണ്ടിൽ (Repechage round) ഇരുവരും അടുത്തതായി മത്സരിക്കും.

Also read-‘മുന്നോട്ടു പോകാനാണു തീരുമാനം’; ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു സാംസൺ

പുരുഷന്മാരുടെ ഡബിൾസ് കോക്‌ലെസിൽ ഇന്ത്യയുടെ ബാബു ലാൽ യാദവും ലേഖ് റാമും മൂന്നാം സ്ഥാനത്തെത്തി. 6:42.59 സമയത്തിലാണ് ഇവർ ഫിനീഷ് ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 14 സെയിലിംഗ് ഇനങ്ങളിൽ 12 എണ്ണത്തിലും ഇന്ത്യൻ ടീം പങ്കെടുക്കും.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഷ്യൻ ഗെയിംസിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യ; പുരുഷൻമാരുടെ തുഴച്ചിൽ ടീം ഫൈനലിൽ
Open in App
Home
Video
Impact Shorts
Web Stories