'മുന്നോട്ടു പോകാനാണു തീരുമാനം'; ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു സാംസൺ

Last Updated:

മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു

തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഒഴിവാക്കിയതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്ത്. താരത്തിന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് പ്രതികരിച്ചത്. ‘‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം.’’– സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനു മുൻപ് ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ ഇടം നേടാതിരുന്ന ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തി. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22നാണ് ആരംഭിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മുന്നോട്ടു പോകാനാണു തീരുമാനം'; ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു സാംസൺ
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement