തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനവും ലോക് ഡൗണുമെല്ലാം കായിക മേഖലയെ സ്തംഭനത്തിലാക്കി. ലോകത്താകമാനം കായിക മൽസരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. ബുണ്ടസ് ലീഗയടക്കമുള്ള ചില ഫുട്ബോൾ മൽസരങ്ങൾ തുടങ്ങിയെങ്കിലും ഇന്ത്യയിലിതുവരെ കായിക രംഗം സജീവമായിട്ടില്ല. കേരളത്തിലും മറിച്ചല്ല അവസ്ഥ. അവധിക്കാലമായതിനാൽ ക്രിക്കറ്റ് ഫുട്ബോൾ മൽസരങ്ങളെല്ലാം സജീവമാകേണ്ടതാണ്. എന്നാൽ ഈ ലോക് ഡൗൺ കാലത്തും ക്രിക്കറ്റ് പരിശീലനത്തിൽ സജീവമാണ് ടെലിവിഷൻ താരങ്ങളുടെ സെലിബ്രിറ്റി ടീമായ ആത്മ മലയാളി ഹീറോസ്. ബിസിസിഐ മാച്ച് റഫറി പി രംഗനാഥനാണ് ടെലിവിഷൻ താരങ്ങളെ ലോക് ഡൗൺ കാലത്ത് ഓണ്‌ലൈനിലൂടെ പരിശീലിപ്പിക്കുന്നത്.
advertisement
വാട്സ് അപിലൂടെയും വീഡിയോ കോളിലൂടെയുമാണ് പരിശീലനം. ശാരീരിക ക്ഷമത വർധിപ്പിക്കാൻ ഫിസിയോ ദിലീപ് സിങ്ങുമുണ്ട്. പ്രമുഖ സിനിമാ സീരിയൽ താരം പി ദിനേശ് പണിക്കരാണ് ആത്മ ടീമിന്റെ മാനേജർ. പ്രമുഖ നടൻ കിഷോർ സത്യയാണ് ക്യാപ്റ്റൻ.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെല്ലാം ആത്മ മലയാളി ഹീറോസിന്റെ ഭാഗമാണ്. ലോക് ഡൗൺ കാലത്തെ വിശേഷങ്ങളടങ്ങുന്ന വീഡിയോയും ആത്മ മലയാളി ഹീറോസ് പുറത്തിറക്കി.
