കൊച്ചി: മദ്യ വിൽപ്പന പ്രതിസന്ധിയിലായതോടെ ബിവറേജസ് കോർപ്പറേഷൻ്റെ വെബ്സൈറ്റും ഫേസ് ബുക്ക് പേജും സന്ദർശിക്കുന്നവരുടെ എണ്ണം കൂടി. എല്ലാവർക്കും അറിയേണ്ടത് ഒരു കാര്യം... മദ്യം എന്ന് തിരിച്ചു വരും?! ഈ ആകാംഷ മുതലെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ.
ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ അര ഡസനോളം എഫ്.ബി.പേജുകൾ ഉണ്ട്. ചിലതിൽ ഫോൺ നമ്പരുകളും നൽകിയിരിക്കുന്നു. ഇവയിൽ വിളിച്ചാൽ മദ്യം എത്തിക്കുമെന്നാണ് ഓഫർ.
വിവിധതരം മദ്യക്കുപ്പികളുടെ ചിത്രങ്ങളും ഇവയിലുണ്ട്.
തട്ടിപ്പ് പറ്റിയവർ 'കൈകാര്യം' ചെയ്തതോടെ ഇപ്പോൾ നമ്പർ റിങ്ങ് ചെയ്യുന്നതല്ലാതെ പ്രതികരണമില്ല. തട്ടിപ്പ് പറ്റിയവരുടെ പൊങ്കാലയും ഈ പേജുകളിലുണ്ട്.
TRENDING:വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം [NEWS]കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ [NEWS]ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു [NEWS]
ആൾ കേരള ബിവറേജസ് കോർപ്പറേഷൻ ഫാൻസ് പേജും ഇതിനിടയിലുണ്ട്. ഇനി കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ്റെ യഥാർത്ഥ എഫ്.ബി.പേജ് നോക്കിയാൽ 2017 ന് ശേഷം അതിൽ ഒരു പുതിയ പോസ്റ്റുപോലും ഇല്ല. കഴിഞ്ഞ നാലുവർഷമായി 'സ്മാൾ' അനക്കം പോലും അതിനില്ല!
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Beverages Corporation, Fake Facebook page, Liquor, Liquor sale, Liquor sale in Kerala