'2018ലെ കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും ചില മുന്‍ താരങ്ങളും ഞങ്ങളെ സംശയിച്ചുകൊണ്ടിരിക്കുകയാണ്. സത്യസന്ധതയുടെ കാര്യത്തില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ പിന്നെയും ഇക്കാര്യത്തിന് വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അന്ന് മത്സരത്തിനിടയില്‍ വലിയ സ്‌ക്രീനില്‍ പന്തില്‍ കൃത്രിമം കാട്ടുന്ന ദൃശ്യം കാണിക്കുന്നത് വരെ ഇതിനായി ഒരു പ്രത്യേക വസ്തു ഗ്രൗണ്ടില്‍ കൊണ്ടുവന്നു എന്ന കാര്യം ഞങ്ങള്‍ ആരും തന്നെ അറിഞ്ഞിട്ടില്ല. ബോളര്‍മാര്‍ക്കാണ് ഇതിന്റെ അനുകൂല്യമെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തെളിവുകളുടെ പിന്‍ബലം ഇല്ലാതെയാണ് എല്ലാവരും വാദിക്കുന്നത്. എന്നാല്‍ അന്ന് സ്‌ക്രീനില്‍ ദൃശ്യം കണ്ടതിനു ശേഷം അമ്പയര്‍മാര്‍ ബോള്‍ വാങ്ങി പരിശോധിച്ചിരുന്നു. കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി അതേ ബോളില്‍ തന്നെയാണ് മത്സരം തുടര്‍ന്നത്'- ബോളര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
advertisement
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. പന്തില്‍ കൃത്രിമം കാട്ടി ഓസീസ് താരങ്ങള്‍ മത്സരം വരുതിയിലാക്കാന്‍ ശ്രമിച്ചത്. നായകന്‍ സ്മിത്തിന്റെ മൗനാനുമതിയില്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്താല്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായിരുന്നു വിവാദമായത്. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും, സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. സ്മിത്തിന് 2 വര്‍ഷത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
Also Read-'ഇന്ത്യക്കെതിരെ കളിക്കുന്നത് എപ്പോഴും അസാമാന്യ അനുഭവം തരുന്ന ഒന്നാണ്'; കെയ്ന്‍ വില്യംസണ്‍
'എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെയും പ്രവൃത്തികളുടെയും പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തീര്‍ച്ചയായും ഞാന്‍ ചെയ്തത് ബൗളര്‍മാര്‍ക്ക് ഗുണകരമായ കാര്യമാണ്, അതില്‍ അവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നത് നിങ്ങള്‍ സ്വയം വ്യാഖ്യാനിക്കണം. മികച്ച അവബോധം എനിക്കുണ്ടായിന്നെങ്കില്‍ ശരിയായ തീരുമാനമെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു'- ബാന്‍ക്രോഫ്റ്റിന്റെ ഈ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. 'ബൗളര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ' എന്ന ചോദ്യത്തിന് ഉത്തരം അതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ എന്നാണ് താരം പ്രതികരിച്ചത്.