നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ട് പര്യടനം: ക്വാറന്റീനില്‍ പ്രവേശിക്കാനൊരുങ്ങി ഇന്ത്യന്‍ ടീം; ഇന്ത്യയില്‍ 14 ദിവസവും, ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റീന്‍

  ഇംഗ്ലണ്ട് പര്യടനം: ക്വാറന്റീനില്‍ പ്രവേശിക്കാനൊരുങ്ങി ഇന്ത്യന്‍ ടീം; ഇന്ത്യയില്‍ 14 ദിവസവും, ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റീന്‍

  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലന്‍ഡ് ടീം നിലവില്‍ ഇംഗ്ലണ്ടിലുണ്ട്.

  team India

  team India

  • Share this:
   ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും പിന്നീട് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുമായി തയാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ദൈര്‍ഘ്യമേറിയ ക്വാറന്റീന്‍ നാളുകള്‍. 24 ദിവസം നീളുന്ന ടീമിന്റെ ക്വാറന്റീന് നാളെ തുടക്കമാവും.

   നാളെ(മെയ് 19) മുതല്‍ മുംബൈയിലെ ഒരു ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങളുടെ രണ്ടാഴ്ച നീളുന്ന ക്വാറന്റീന്‍. കര്‍ശനമായ കോവിഡ് പരിശോധനകള്‍ക്കൊടുവില്‍ ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നു തന്നെ ഇന്ത്യന്‍ സംഘം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്കു പറക്കും. ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ വനിതാ ടീമും ഇവരോടൊപ്പം യാത്ര തിരിക്കുന്ന. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പുരുഷ, വനിതാ ടീമുകള്‍ ഒരേ വിമാനത്തില്‍ യാത്ര തിരിക്കുന്നത്.

   Also Read-ധോണിയുടെ നാട്ടിൽ നിന്നും ധോണി സ്റ്റൈൽ മാതൃകയാക്കി ഇന്ദ്രാണി റോയ്; ഇന്ത്യൻ വനിതാ ടീമിലേക്കൊരു വിക്കറ്റ് കീപ്പർ

   ഇംഗ്ലണ്ടിലെത്തിയ ശേഷം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്ന സതാംപ്ടണില്‍ വിരാട് കോഹ്ലിയും സംഘവും വീണ്ടും 10 ദിവസം ക്വാറന്റീനില്‍ കഴിയും. ജൂണ്‍ 18 മുതലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അരങ്ങേറുക. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു വേദിയാവുന്ന സതാംപ്റ്റണിലെ സ്റ്റേഡിയത്തിനു സമീപത്തുള്ള ഹോട്ടലിലായിരിക്കും ടീമിന്റെ ക്വാറന്റീന്‍. മുംബൈയില്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പരിശീലനത്തിനു അനുമതിയില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ സമയത്ത് ബയോ ബബിളിനകത്തു നിന്ന് തന്നെ ചെറിയ ബാച്ചുകളായി താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ കഴിയും. ജൂണ്‍ 12നാണ് ക്വാറന്റീന്‍ അവസാനിക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലന്‍ഡ് ടീം നിലവില്‍ ഇംഗ്ലണ്ടിലുണ്ട്.

   നിലവില്‍ മുംബൈയിലുള്ള താരങ്ങള്‍ ബുധനാഴ്ച മുതല്‍ ക്വാറന്റീനില്‍ പ്രവേശിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ മേയ് 24ന് ഉള്ളിലും ക്വാറന്റീനില്‍ പ്രവേശിക്കും. മുംബൈയില്‍നിന്ന് ഇംഗ്ലണ്ടിലേക്കു പോകുന്നതിനു മുന്‍പ് താരങ്ങള്‍ക്ക് മൂന്നു പരിശോധന നടത്തി മൂന്നിലും നെഗറ്റീവായിരിക്കണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. മുംബൈയ്ക്കു പുറത്തുള്ള താരങ്ങള്‍,കോച്ചുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍ എന്നിവരെ ഇവിടേക്കു എത്തിക്കുന്നതിനു വേണ്ടി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബിസിസിഐ ഒരുക്കിയിട്ടുണ്ട്. മുംബൈയില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ അടുത്തയാഴ്ചയായിരിക്കും മുംബൈ ഹോട്ടലിലെ ബയോ ബബിളിനൊപ്പം ചേരുക.

   Also Read-ഒടുവില്‍ ഹസ്സി കോവിഡ് മുക്തനായി; നാട്ടിലേക്ക് മടങ്ങി

   നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനായി വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ബിസിസിഐ പ്രഖ്യാപിച്ച 20 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വൃദ്ധിമാന്‍ സാഹ കോവിഡ് പോസിറ്റീവായിരിക്കെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതോടെ താരം ടീമിനൊപ്പം ചേരുമെന്ന് ഉറപ്പായി. 20 അംഗ ടീമിനു പുറമെ പര്യടനത്തിനു പോകുന്ന ടീമില്‍ ഉള്‍പ്പെടുത്തിയ നാലു റിസര്‍വ് താരങ്ങളില്‍ കോവിഡ് പോസിറ്റീവായിരുന്ന പ്രസീദ്ധ് കൃഷ്ണയും രോഗമുക്തനായിട്ടുണ്ട്.

   മൂന്നര മാസത്തോളം നീളുന്ന ദൈര്‍ഘ്യമേറിയ പര്യടനത്തിനായി ഇന്ത്യന്‍ ടീം ഒരുങ്ങുമ്പോള്‍ കുടുംബാംഗങ്ങളെ കൂടി കൂടെ കൊണ്ടുപോകാനുള്ള അനുമതി താരങ്ങള്‍ക്ക് ബിസിസിഐ നല്‍കിയിരുന്നു. ഇവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നുമുള്ള പ്രത്യേക യാത്രാനുമതിയും ബിസിസിഐ വാങ്ങും.

   ജൂണ്‍ 18ന് തുടങ്ങുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായും ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കും ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലായാണ് ഈ മത്സരങ്ങള്‍ നടക്കുക.
   Published by:Jayesh Krishnan
   First published:
   )}