TRENDING:

Ind vs Aus | ആദ്യ ടെസ്റ്റിലെ പരാജയത്തിന് പകരംവീട്ടി ഓസ്ട്രേലിയ; അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി

Last Updated:

മത്സരം അവസാനിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയുടെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. മത്സരം അവസാനിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയുടെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയം. അഡലെയ്ഡിൽ നടന്ന മത്സരത്തിൽ  ഇന്നിംഗ്സ് തോൽവി കഷ്ടിച്ച് ഒഴിവാക്കിയ ഇന്ത്യൻ ടീം 18 റൺസ് മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ ലീഡ് ഉയർത്തിയത്. ഈ ലക്ഷ്യം 3.2 ഒവറിൽ ഓസ്ട്രേലിയൻ ഓപ്പണർമാരായ നതാന്‍ മക്‌സ്വീനിയും (10), ഉസ്മാന്‍ ഖവാജയും (9) മറികടക്കുകയായിരുന്നു. സ്കോർ ഇന്ത്യ: 180, 175, ഓസ്ട്രേലിയ 337, 19.
News18
News18
advertisement

അഞ്ചിന് 128 എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യയ്ക്ക് പന്തിന്റെ വിക്കറ്റ് ആദ്യം നഷ്ടപ്പെട്ടു. തുടർന്നെത്തിയ ആർ അശ്വിൻ, മുഹമ്മദ് സിറാജ്, ഹർഷത് റാണ എന്നിവർക്കൊന്നും രണ്ടക്കം കടക്കാൻ സാധിച്ചില്ല. 42 റൺസ് എടുത്ത നിതീഷ് കുമാർ റെഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോർ.ജസ്പ്രിത് ബുംറ പുറത്താകാതെ നിന്നു. 42 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകൾ വീഴുകയായിരുന്നു.

Also Read: കളിക്കളത്തിലെ വഴക്ക്; മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

advertisement

ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിസ് അഞ്ച് വിക്കറ്റും സ്കോട്ട് ബോളണ്ട് 3 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും വീഴ്തി.ഒന്നാമിന്നിങ്സിൽ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി പ്രകടനമാണ് (140) ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മാർനസ് ലബുഷെയ്ൻ 64 റൺസ് എടുത്തു .337 റൺസാണ് ഒന്നാമിന്നിങ്സിൽ ഓസ്ട്രേലിയ നേടിയത്. ഇന്ത്യ 180 റൺസിന് പുറത്തായിരുന്നു.ഓസ്ടേലിയയുടെ ജയത്തോടെ പരമ്പരയിൽ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമായി (1-1).

പെർത്തിൽനടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം . ഡിസംബർ 14 മുതൽ മെൽബണിലാണ് മൂന്നാം ടെസ്റ്റ്.

advertisement

Also Read: ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു; വിടവാങ്ങൽ 765 രാജ്യാന്തര വിക്കറ്റുകളുമായി

മലയാളം വാർത്തകൾ/ വാർത്ത/Sports/
Ind vs Aus | ആദ്യ ടെസ്റ്റിലെ പരാജയത്തിന് പകരംവീട്ടി ഓസ്ട്രേലിയ; അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി
Open in App
Home
Video
Impact Shorts
Web Stories