ലൈംഗിക വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) അന്വേഷണം നടത്തിയതിന് പിന്നാലെയാണ് മുപ്പത്തിയാറുകാരനായ ടിം പെയ്ന്‍ ക്യാപ്റ്റിയന്‍ സ്ഥാനം രാജി വെച്ചത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിന്റെ ഭാഗമായി തുടരുമെന്നും പെയ്ന്‍ അറിയിച്ചു.
' ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റിയന്‍ സ്ഥാനം ഞാന്‍ രാജിവയ്ക്കുകയാണ്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പക്ഷെ എനിക്കും കുടുംബത്തിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ഇത് ആവശ്യമാണ്' ടം പെയ്ന്‍ പറഞ്ഞു.
പെയ്നെതിരായ ആരോപണം ക്രിക്കറ്റ് ഓസ്ട്രേലിയ(Cricket Australia) അന്വേഷിച്ചിരുന്നു. പെയ്ന്റെ രാജി അംഗീകരിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക്(Ashes 2021-22) ഒരു മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കേയാണ് പെയ്ന്‍ രാജി.
advertisement
2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് പെയ്നെ ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റനാക്കിയത്.
'ഇന്ത്യന്‍ പരിശീലകനാകാന്‍ താല്പര്യമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്ങ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) പരിശീലക (Coach) സ്ഥാനത്ത് നിന്നും വിരമിച്ച രവിശാസ്ത്രിക്ക് പകരം ഓസ്‌ട്രേലിയയുടെ മുന്‍ നായകനും രണ്ടു തവണ അവരെ ലോകകപ്പ് ജയത്തിലേക്കും നയിച്ച റിക്കി പോണ്ടിങ്ങിനെ (Ricky Ponting) നിയമിക്കാന്‍ ബിസിസിഐ ലക്ഷമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഒരുഘട്ടത്തില്‍ തനിക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നായകന്‍ റിക്കി പോണ്ടിങ്ങ്.
ഐപിഎല്ലിനിടെ പലരുമായും താന്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുന്നതിന്റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പോണ്ടിങ്ങ് പറഞ്ഞു. അതേസമയം, രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തതില്‍ അത്ഭുതം തോന്നിയെന്നും പോണ്ടിങ്ങ് പറഞ്ഞു.
'ഐപിഎല്ലിനിടെ ചിലരോടൊക്കെ ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം ഞാന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ സ്ഥാനത്തിരിക്കുന്നതിന്റെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി അവരെല്ലാം എന്നെ നിരുത്സാഹപ്പെടുത്തകയാണ് ചെയ്തത്. പിന്നീട് ഞാനും ആ ആഗ്രഹം ഉപേക്ഷിച്ചു. കാരണം ഇന്ത്യന്‍ പരിശീലകനായാല്‍ കുടുംബത്തെവിട്ട് എനിക്ക് മുഴുവന്‍ സമയവും ടീമിനൊപ്പം തുടരാനാവില്ല. അതുമാത്രമല്ല, ഇന്ത്യന്‍ പരിശീലകനായാല്‍ പിന്നെ എനിക്ക് ഐപിഎല്ലിലും എനിക്ക് പരിശീലകനാവാന്‍ പറ്റില്ല. അതുപോലെ ചാനല്‍ 7ലും എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ആ ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.'- പോണ്ടിങ്ങ് പറഞ്ഞു.
'ദ്രാവിഡ് പരിശീലകനായതില്‍ സന്തോഷമുണ്ട്. പക്ഷെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനെന്ന നിലയില്‍ തന്നെ ദ്രാവിഡ് വളരെയേറെ സന്തുഷ്ടനായിരുന്നു. അദ്ദേഹത്തിനും കുടുംബമുണ്ട്. അദ്ദേഹത്തിന്റെ കുടുംബജീവിതം ഇനി എന്താവുമെന്ന് എനിക്ക് അറിയില്ല. ചെറിയ കുട്ടികളാണ് അദ്ദേഹത്തിനെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പരിശീലക പദവി ഏറ്റെടുത്തത് കണ്ടപ്പോള്‍ എനിക്കാദ്യം ആശ്ചര്യം തോന്നി. പക്ഷെ അദ്ദേഹത്തെ തെരഞ്ഞെടുത്തവര്‍ എന്തായാലും ശരിയായ ആളെ തന്നെയാണ് തെരഞ്ഞെടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- പോണ്ടിങ്ങ് കൂട്ടിച്ചേര്‍ത്തു.